
ആലപ്പുഴ: തെരഞ്ഞടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ആലപ്പുഴ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍. ആസ്തി വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതി.
സത്യവാങ്മൂലത്തില്‍ സാമ്പത്തിക കണക്കുകള്‍ തെറ്റായി കാണിച്ചുവെന്നാണ് പരാതി. ബാങ്ക് അക്കൗണ്ട് രേഖകളും പരാതിക്കൊപ്പം കൈമാറി. ആലപ്പുഴ സര്‍വെന്റസ് കോ ഓപ്പറേറ്റീവ് ബാങ്കിലുണ്ടായിരുന്ന 50 ലക്ഷം രൂപ നോമിനേഷന്‍ നല്‍കുന്നതിന് ഏഴ് ദിവസം മുന്‍പ് മകന്റെ പേരിലെ സേവിങ്‌സ് അക്കൗണ്ടിലേക്ക് മാറ്റി. കൂടാതെ മകന്റെ പേരില്‍ ഒരു കോടി രൂപയും മരുമകളുടെ പേരില്‍ ഒരു കോടി രൂപയും ഫികസ്ഡ് ഡെപ്പോസിറ്റ് ചെയ്തതായും മകനും മരുമകള്‍ക്കും യാതൊരു രീതിയിലും തുക സമ്പാദിക്കാന്‍ വരുമാനമുള്ള ജോലിയില്ലെന്നും പരാതിയില്‍ പറയുന്നു.