Image

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ചെക്ക് കൈമാറി; സുലൈമാൻ റാവുത്തർ ഷൈനിയുടെ വീട്ടിലും സിസ്‌റ്റർ ലിസ്ബി രൂപേഷിന്റെ വീട്ടിലും എത്തി

Published on 07 April, 2026
ഇടുക്കി ചാരിറ്റി ഗ്രൂപ്പ്  യു കെ യുടെ ചെക്ക് കൈമാറി; സുലൈമാൻ റാവുത്തർ ഷൈനിയുടെ വീട്ടിലും  സിസ്‌റ്റർ  ലിസ്ബി രൂപേഷിന്റെ വീട്ടിലും എത്തി

 


ഇടുക്കി ചാരിറ്റി ഗ്രൂപ്പ്  ഈസ്റ്റർ ചാരിറ്റിയിലൂടെ കാഞ്ഞാറിലെ ഷൈനിക്കും വയനാട്ടിലെ രൂപേഷിനും വേണ്ടി സമാഹരിച്ച 2030പൗണ്ട് (245327 രൂപ) കൈമാറി.  കാഞ്ഞാറിലെ ഷൈനിയുടെ വീട്ടിൽ എത്തി  ഇടുക്കിയുടെ  മുൻ M L A   പി പി സുലൈമാൻ റാവുത്തർ(122663 രൂപ) ഷൈനിക്ക് കൈമാറി. പൊതുപ്രവർത്തകനായ കാഞ്ഞാർ ജോസ് സന്നിഹിതനായിരുന്നു .ഷൈനിയെ സംബന്ധിച്ച വിവരങ്ങൾ  അറിയിച്ച  യു കെ യിലെ burnley യിൽ താമസിക്കുന്ന കാഞ്ഞാർ സ്വദേശി ഷിബു കൈതൊലിയ്ക്ക്  നന്ദി അറിയിക്കുന്നു.

വയനാട്  പുൽപ്പള്ളി കുറിച്ചിപ്പാറ സ്വദേശിയായ  പെരിഞ്ഞട്ടുമേൽ രൂപേഷിനുവേണ്ടി  ഇടുക്കി ചാരിറ്റി ഗ്രൂപ്പ്  യു കെ ശേഖരിച്ച പണം സ്വികരിക്കാൻ കഴിയാതെ  .രൂപേഷ്  ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.  സിസ്‌റ്റർ  ലിസ്ബി, രൂപേഷിനുവേണ്ടി  ശേഖരിച്ച പണം(122663 രൂപ)  രൂപേഷിന്റെ  വീട്ടിൽ  എത്തി രൂപേഷിന്റ  ഭാര്യ നിഷയ്ക്ക്  കൈമാറി .ജോൺസൺ , സജി കെ ഡി  എന്നിവർ  സന്നിഹിതരായിരുന്നു . രൂപേഷിന്റെ വേദന ഗ്രൂപ്പിനെ അറിയിച്ച ലിവർപൂളിൽ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ് (വയനാട് സജി) നോടുള്ള നന്ദി അറിയിക്കുന്നു.    ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഈ എളിയ ഉദ്യമത്തിൽ   സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നതായി ഭാരവാഹികൾ അറിയിച്ചു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക