
ഇറാനെതിരായ ആക്രമണങ്ങൾക്കു താവളങ്ങൾ നൽകുന്ന സൗദി അറേബ്യയും യു എ ഇയും അതു നിർത്തിയില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് ടെഹ്‌റാൻ. യുഎന്നിലെ അംബാസഡർ ആമിർ സായിദ് ഇരവാനി യുഎൻ മേധാവി അന്റോണിയോ ഗട്ടറസിന് അയച്ച കത്തിലാണ് ഈ താക്കീതെന്നു ഇറാന്റെ പ്രസ് ടി വി റിപ്പോർട്ട് ചെയ്തു.
ആക്രമണങ്ങൾക്കു കൂട്ടു നിൽക്കാതിരിക്കുക എന്ന അന്താരാഷ്ട്ര ഉത്തരവാദിത്തം ഇരു ഗൾഫ് രാജ്യങ്ങളും മറക്കരുതെന്ന് ഇറാൻ പറഞ്ഞു.
സൗദി-എമിറേറ്റി വ്യോമാതിർത്തിയിൽ നിന്നു ഇറാനിലേക്ക് ആക്രമണം നടത്താൻ യുഎസ് വിമാനങ്ങൾ പറന്നതിന്റെ വിശദാംശങ്ങൾ ഇരവാനി ചൂണ്ടിക്കാട്ടി. മാർച്ച് 23നു യുഎസ് എഫ്-16 എസ് വി, എഫ്-35, എഫ്-15 ഇ വിമാനങ്ങൾ അത്തരം ഒരു ഡസൻ പറക്കൽ നടത്തിയതായി തെളിവുണ്ട്.
അതേ ദിവസം യുഎസ് യു-2എസ് ചാരവിമാനങ്ങൾ എമിറേറ്റി വ്യോമാതിർത്തിക്കുള്ളിൽ പറന്നു.
സ്വന്തം അതിരുകൾക്കുള്ളിൽ മറ്റൊരു രാജ്യത്തിന് അത്തരമൊരു അവസരം നൽകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. നല്ല അയൽക്കാർ എന്ന നിലയിൽ സൗദിയും യു എ ഇയും അത് ഒഴിവാക്കണം.
ഇല്ലെങ്കിൽ ശക്തമായി തിരിച്ചടിക്കാനുള്ള അവകാശം ഇറാനുണ്ട്.
Iran warns Saudi, UAE against aiding US strikes