Image

മുജ്‌തബ ഖമേനായി അബോധാവസ്ഥയിൽ, ഇറാനിൽ തന്നെ ചികിത്സയിലുണ്ടെന്നു ബ്രിട്ടീഷ് പത്രം (പിപിഎം)

Published on 07 April, 2026
മുജ്‌തബ ഖമേനായി അബോധാവസ്ഥയിൽ, ഇറാനിൽ തന്നെ ചികിത്സയിലുണ്ടെന്നു ബ്രിട്ടീഷ് പത്രം (പിപിഎം)

ഇറാന്റെ പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായി അബോധാവസ്ഥയിൽ ആണെന്നും അദ്ദേഹം ഷിയാ പുണ്യനഗരമായ ഖോമിൽ ചികിൽസയിലാണെന്നും 'ടൈംസ് യുകെ' പത്രം റിപ്പോർട്ട് ചെയ്തു.

യുഎസ്-ഇസ്രയേലി ഇന്റലിജൻസ് ഗൾഫ് സഖ്യരാഷ്ട്രങ്ങളുമായി പങ്കുവച്ച വിവരമാണിതെന്നു പത്രം പറയുന്നു. പിതാവ് ആയത്തൊള്ള അലി ഖമേനായി ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങളും നേതാക്കളും മരിച്ച ആക്രമണത്തിൽ പരുക്കേറ്റ മുജ്‌തബയ്ക്കു ബോധം തെളിഞ്ഞിട്ടില്ലത്രേ.

അദ്ദേഹത്തിന്റെ പേരിൽ പ്രസ്താവനകൾ വരുന്നുണ്ടെങ്കിലും ഭരണ തീരുമാനങ്ങൾ എടുക്കാൻ മുജ്‌തബ അശക്തനാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഖോമിൽ ആയത്തൊള്ള അലി ഖമേനായിയെ സംസ്‌കരിക്കാൻ ഒരുക്കങ്ങൾ നടക്കുന്നുണെന്ന് റിപ്പോർട്ട് സൂചിപ്പിച്ചു.

Mojtaba Khamenei 'unconscious,' receiving treatment in Qom: Report 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക