
മിഡിൽ ഈസ്റ്റ് യുദ്ധം മൂലം യു എ ഇ നിരാലംബ അവസ്ഥയിലാണെന്നു പാക്ക് സെനറ്റർ. മുഷാഹിദ് ഹുസൈൻ പറയുന്നത് പാക്കിസ്ഥാൻ യു എ ഇയിൽ നിന്നു കടം വാങ്ങിയ ബില്യൺ കണക്കിനു ഡോളർ തിരിച്ചു കൊടുക്കാൻ തീരുമാനിച്ചത് ആ രാജ്യത്തെ യുദ്ധം ക്ഷയിപ്പിച്ചതു കൊണ്ടാണെന്നാണ്.
"സഹോദരൻ സഹായ ഹസ്തം നീട്ടുന്നതു പോലെ മാത്രമാണത്," ഹുസൈൻ പറഞ്ഞു. "അവർ പ്രതിസന്ധി നേരിടുകയാണ്, സഹായം നൽകാൻ പാക്കിസ്ഥാനു ധാർമിക ഉത്തരവാദിത്തമുണ്ട്," അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി ബന്ധങ്ങൾ മെച്ചപ്പെടുത്തി കൂടുതൽ വിശാലമായ വിദേശകാര്യ നയം വികസിപ്പിക്കുന്ന യു എ ഇ പാക്കിസ്ഥാനോട് കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതാണ് ഹുസൈന്റെ പരിഹാസത്തിനു കാരണം.
ഇന്ത്യയിൽ നിന്നുള്ള വലിയൊരു പ്രവാസി സമൂഹം യു എ ഇയുടെ ഭാവിക്ക് ഭീഷണിയാവുമെന്ന് അദ്ദേഹം താക്കീതു നൽകി. ഇന്ത്യയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നത് അവർ സൂക്ഷിച്ചു ചെയ്യണമെന്നു അദ്ദേഹം ഉപദേശിച്ചു.
"നിങ്ങളുടെ ജനസംഖ്യ 10 മില്യൺ ആണ്. അതിൽ 4.3 മില്യൺ ആളുകൾ ഇന്ത്യക്കാരാണ്. സൂക്ഷിച്ചില്ലെങ്കിൽ നിങ്ങൾ അഖണ്ഡ ഭാരതത്തിന്റെ ഭാഗമായി തീരും."
യു എ ഇക്കു കടം തിരിച്ചു കൊടുക്കുന്നതിനുള്ള നീക്കത്തെ വിമർശിച്ചവർ യു എ ഇയുടെ സ്ഥാപനകാലം മുതൽ ആ രാജ്യവുമായി പാക്കിസ്ഥാനുള്ള ബന്ധം ഓർമിക്കണമെന്നു അദ്ദേഹം പറഞ്ഞു. "നമ്മുടെ യു എ ഇ സഹോദരന്മാർ ബുദ്ധിമുട്ടിലാണ്. അവർക്കു സഹായം വേണം. നമ്മൾ പ്രതിസന്ധി ഘട്ടത്തിൽ കടം തിരിച്ചു കൊടുക്കുന്നു."
യു എ ഇയുടെ ജനന ശേഷം ആ രാജ്യത്തിൻറെ വളർച്ചയിൽ പാക്കിസ്ഥാൻ വലിയ പങ്കു വഹിച്ചെന്നു ഹുസൈൻ പറഞ്ഞു. അവരുടെ സൈന്യത്തെ പരിശീലിപ്പിച്ചതും പാക്കിസ്ഥാനാണ്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു $150 ബില്യൺ കൊടുത്തത് യു എ ഇക്കു വലിയൊരു ചെലവായിപ്പോയെന്നു ഹുസൈൻ പറഞ്ഞു. അതിനു പുറമെ സുഡാനിലും യെമെനിലും സംഘർഷങ്ങളിൽ പങ്കാളിയായത് അവരുടെ സമ്പത്തിൽ ചോർച്ചയുണ്ടാക്കി.
Pak Senator says UAE is in need