
ഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനവില വർദ്ധിച്ചതിനെത്തുടർന്ന് ആഭ്യന്തര, അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ ഗ്രൂപ്പ് തീരുമാനിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യമാണ് ഇന്ധനവില ഉയരാൻ കാരണമായത്. മിക്ക റൂട്ടുകളിലും ഏപ്രിൽ 8 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നീ അന്താരാഷ്ട്ര റൂട്ടുകളിൽ ഏപ്രിൽ 10 മുതലായിരിക്കും വർദ്ധനവ് നടപ്പിലാകുക. പുതുതായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ അധിക തുക നൽകേണ്ടി വരിക