
കേരള മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. പിണറായി വിജയന്റെ ‘ഡാഷ് മോനേ’ പ്രയോഗത്തിന് മറുപടിയുമായി പത്തനാപുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രേവന്ത് റെഡ്ഡി വീണ്ടും രംഗത്തെത്തി. ‘പോ മോനേ വിജയാ’ എന്ന തന്റെ പഴയ പരാമർശം ആവർത്തിച്ച രേവന്ത് റെഡ്ഡി, പിണറായി വിജയന്റെ കാലം കഴിഞ്ഞുവെന്നും ‘ബൈ ബൈ പിണറായി’ എന്നും പരിഹസിച്ചു. പിണറായി വിജയൻ തന്നെ അധിക്ഷേപിച്ചത് അനുഗ്രഹമായി കാണുന്നുവെന്നും അത്തരം വാക്കുകളെ താൻ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുതെന്നും തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാനാണ് മുഖ്യമന്ത്രി തയ്യാറാകേണ്ടതെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.
രേവന്ത് റെഡ്ഡി നേരത്തെ മുഖ്യമന്ത്രിയെ ‘നീ പോ മോനേ വിജയാ’ എന്ന് വിളിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് ഇപ്പോൾ സമയമില്ലാത്തതിനാൽ മറുപടി പറയുന്നില്ല. ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തിൽ നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തു വിട്ടു. കത്തിൽ കോൺഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നീ പോ മോനെ വിജയൻ വിളി അദ്ദേഹം കത്തിലും ആവർത്തിച്ചു.
ഇതിന് പിന്നാലെ രേവന്ത് റെഡ്ഢിക്ക് മുഖ്യമന്ത്രിയും മറുപടികത്തെഴുതിയിരുന്നു