Image

ഇടതു ഭരണത്തോടുള്ള നീരസത്താൽ സർക്കാർ വിരുദ്ധ വോട്ടുകൾ ആരും ബിജെപിക്ക് നല്കിയേക്കല്ലേ…: മാറ്റത്തിനാണ് വോട്ടെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്; ശശി തരൂർ

Published on 07 April, 2026
ഇടതു ഭരണത്തോടുള്ള നീരസത്താൽ സർക്കാർ വിരുദ്ധ വോട്ടുകൾ ആരും  ബിജെപിക്ക് നല്കിയേക്കല്ലേ…: മാറ്റത്തിനാണ് വോട്ടെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്; ശശി തരൂർ

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ വിരുദ്ധ വോട്ടുകൾ ബി.ജെ.പിക്ക് നൽകിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. മാറ്റത്തിനാണ് ജനങ്ങൾ വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്. ബി.ജെ.പിക്ക് പോലും വിജയ പ്രതീക്ഷയില്ല. പിന്നെ എന്തുമാറ്റമാണ് അവർക്ക് കൊണ്ടുവരാൻ സാധിക്കുക? 

കേന്ദ്രത്തിൽ അധികാരമുള്ളതിനാൽ പണം വാരിയെറിഞ്ഞ പ്രചാരണം നടത്താൻ സാധിക്കുന്നുണ്ട്. ഇതൊന്നും കേരളത്തിൽ ചെലവാകാൻ പോകുന്നില്ല. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ ത്രികോണ മത്സരം പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. ചെറുപ്പക്കാർ രാഷ്ട്രീയ ഭേദമില്ലാതെ യു.ഡി.എഫിനൊപ്പം അണിചേരുകയാണ്. അഞ്ച് വർഷത്തെ നേട്ടമെന്ന പേരിൽ എൽ.ഡി.എഫ് 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് വയ്ക്കുമ്പോഴും ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടത്തിന്റെ അടുത്തുപോലും എത്താൻ അവർക്ക് സാധിച്ചിട്ടില്ല. വിഴിഞ്ഞം, നാഷണൽ ഹൈവേ വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ ഒന്നിലും എൽ.ഡി.എഫിന് ഭരണനേട്ടം അവകാശപ്പെടാനില്ല. വികസനം ആരു നടത്തിയാലും അതു ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. 

വേൾഡ് സ്റ്റാർട്ടപ്പ് റിപ്പോർട്ടിൽ എൽ.ഡി.എഫ് നൽകിയത് സർക്കാരിന്റെ കണക്കുകൾ മാത്രമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇക്കാര്യം ബോധ്യപ്പെട്ടപ്പോൾ മുമ്പ് ഇടതു സർക്കാരിനെ പിന്തുണച്ചു എഴുതിയ ലേഖനത്തിൽനിന്നും താൻ പിന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക