Image

ഇറാന്റെ ഖാർഗ് ദ്വീപിൽ യുഎസ് സേന നിരവധി സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചു (പിപിഎം)

Published on 07 April, 2026
ഇറാന്റെ ഖാർഗ് ദ്വീപിൽ യുഎസ് സേന നിരവധി സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചു (പിപിഎം)

ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ യുഎസ് സേന തിങ്കളാഴ്ച്ച നിരവധി സൈനിക ലക്ഷ്യങ്ങൾ അടിച്ചു തകർത്തുവെന്ന് ഇറാന്റെ മെഹർ ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു. ചൊവാഴ്ച്ച ഈസ്റ്റേൺ ടൈം 8നു മുൻപ് ഇറാൻ ഹോർമുസ് കടലിക്കടുക്കു തുറന്നില്ലെങ്കിൽ സർവവും സംഹരിക്കുമെന്നു നേരത്തെ താക്കീതു നൽകിയ പ്രസിഡന്റ് ട്രംപ് ഈ ആക്രമണത്തിനു ശേഷം പറഞ്ഞു: "ഇന്നു രാത്രി ഒരു നാഗരികത മുഴുവൻ തുടച്ചു നീക്കപ്പെടും."

ഇറാനു പുറത്തു എല്ലാ യുഎസ് ലക്ഷ്യങ്ങളും അടിച്ചു തകർക്കുമെന്ന് ഇറാന്റെ വിപ്ലവ സേന ഐ ആർ ജി സി പ്രതികരിച്ചു.

ഖാർഗിന്റെ വടക്കു ഭാഗത്തു നടത്തിയ ആക്രമണത്തിൽ എണ്ണ കേന്ദ്രങ്ങൾ ഒഴിവാക്കി. സൈനിക ബങ്കറുകളും സ്റ്റോറേജുകളും ആക്രമിച്ചു. യുഎസ് ആർമി പങ്കെടുത്തില്ലെന്നു അറിയിപ്പിൽ പറയുന്നു.

യുഎസിനും സഖ്യരാജ്യങ്ങൾക്കും വളരെ വർഷങ്ങളോളം എണ്ണയും വാതകവും കിട്ടാതെ വരുന്ന ആക്രമണങ്ങൾ അഴിച്ചു വിടുമെന്ന് ഐ ആർ ജി സി പറഞ്ഞു. യുഎസ് ചുവപ്പു രേഖ മറികടന്നാൽ അതാണ് പ്രത്യാഘാതം.

മൻഹാട്ടൻറെ മൂന്നിലൊന്നു വലുപ്പമുള്ള ഖാർഗിൽ ഇറാന്റെ 90% എണ്ണയും കയറ്റുമതി ചെയ്യുന്ന സൗകര്യങ്ങളുണ്ട്. കടലിനു ആഴം കൂടുതൽ ഉള്ളതാണ് കപ്പലുകൾക്ക് ഇവിടെ ആകർഷണീയത.

US attacks Kharg, IRGC warns of destruction beyond Iran 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക