
ഇറാന്റെ വിപ്ലവസേന ഐ ആർ ജി സി യുടെ ഇന്റലിജൻസ് ചീഫ് മാജിദ് ഖാദേമിയെ വധിച്ചതു കൊണ്ടു അമേരിക്കയ്‌ക്കോ ഇസ്രയേലിനോ ഒന്നും നേടാനില്ലെന്നു ഇറാൻ പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായി പറഞ്ഞു. "കൊലപാതകവും കുറ്റകൃത്യങ്ങളും കൊണ്ടു ഇറാന്റെ മാർഗങ്ങൾ അടയ്ക്കാൻ കഴിയില്ല," അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖാദേമിയെ പ്രകീർത്തിച്ച മുജ്‌തബ അദ്ദേഹത്തിന്റെ നിശബ്ദമായ സേവനം രാജ്യത്തിനു നൽകിയ നേട്ടങ്ങളെ കുറിച്ചും എടുത്തു പറഞ്ഞു. ഖാദേമിയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അദ്ദേഹം അനുശോചനം അറിയിച്ചു.
ഇസ്രയേലും യുഎസും ഭീകരവാഴ്ചയും കൊലപാതകവും ശീലമാക്കിയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. തുടരെ തുടരെ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമ്പോഴാണ് അവർ അതു ചെയ്യുന്നത്.
Mujtaba condemns assassination of IRGC intel chief