
കോഴിക്കോട്: പേരാമ്പ്രയിലെ എൽഡിഎഫ് പ്രചാരണത്തിനിടെയുണ്ടായ വിവാദ അനൗൺസ്മെന്റിൽ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. ഫ്ലയിങ് സ്ക്വാഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലംഘനം നടന്നിട്ടില്ലെന്ന് കലക്ടർ അറിയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിയക്കെതിരെ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അനൗൺസ്മെന്റ് നടത്തിയെന്നാരോപിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണനെതിരെ യുഡിഎഫ് പരാതി നൽകിയിരുന്നു. എന്നാൽ ഈ അനൗൺസ്മെന്റ് സ്ഥാനാർത്ഥിയോ മുന്നണിയോ അറിയാതെയാണെന്നും ഇത്തരമൊരു പ്രചാരണം എൽഡിഎഫ് നയമല്ലെന്നും ടി.പി. രാമകൃഷ്ണൻ നേരത്തെ വിശദീകരിച്ചിരുന്നു.
അതേസമയം, ഫാത്തിമ തെഹ്‌ലിയക്കെതിരെ ഉയർന്ന പരാതിയിൽ പരിശോധന തുടരുകയാണെന്നും കലക്ടർ അറിയിച്ചു. സ്ഥാനാർത്ഥിക്കൊപ്പമെത്തിയവർ സമുദായത്തിന്റെ പേരിൽ വോട്ട് ചോദിച്ചെന്നാരോപിച്ചാണ് ഫാത്തിമ തെഹ്‌ലിയക്കെതിരെ പരാതി ലഭിച്ചത്