Image

കാനഡയുടെ പുതിയ ബിൽ ഖാലിസ്ഥാൻ അതിക്രമങ്ങളെ നേരിടാൻ സഹായിക്കുമെന്നു വിലയിരുത്തൽ (പിപിഎം)

Published on 06 April, 2026
 കാനഡയുടെ പുതിയ ബിൽ ഖാലിസ്ഥാൻ അതിക്രമങ്ങളെ നേരിടാൻ സഹായിക്കുമെന്നു വിലയിരുത്തൽ (പിപിഎം)

മതപരവും സാംസ്കാരികവുമായ സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നു വ്യക്തികളെ തടയാനും വിരട്ടാനും ശ്രമിക്കുന്നത് ക്രിമിനൽ കുറ്റമായി കാണുന്ന കാനഡയുടെ ബിൽ സി-9 എന്ന 'Combatting Hate Act' അത്തരം പ്രശ്നങ്ങളെ നേരിട്ടു കൈകാര്യം ചെയ്തു ഖാലിസ്ഥാനി അതിക്രമങ്ങൾക്കു കടിഞ്ഞാണിടുമെന്ന പ്രതീക്ഷ ഉയർന്നു. നിരന്തരം നടപ്പാക്കുകയും ജന വിശ്വാസം ആർജിക്കയും ചെയ്താൽ ഈ നിയമം പ്രവാസികളുടെ ജീവിതത്തിൽ സ്വസ്ഥത കൊണ്ടുവരാൻ സഹായിക്കുമെന്നു കാനഡയിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ പറഞ്ഞു.  

അടുത്തകാലം വരെ അത്തരം സംഭവവികാസങ്ങളോടു പ്രതികരിക്കാൻ വേണ്ടത്ര നിയമപിൻബലം ഇല്ലാത്ത പ്രശ്നം കാനഡയ്ക്ക് ഉണ്ടായിരുന്നുവെന്ന് വർമ പറഞ്ഞു. പ്രകോപനപരമായ സംസാരം അതിരുകടന്നു വ്യക്തമായ ഉപദ്രവത്തിലേക്കു കടന്നാൽ മാത്രമേ നടപടി എടുക്കാൻ കഴിയൂ എന്ന സ്ഥിതി ആയിരുന്നു.

കാനഡയിലെ മറ്റു സമൂഹങ്ങളെ പോലെ ഇന്ത്യക്കാരും അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അക്രമം ഓർമയായി പ്രകടിപ്പിക്കയും ഭീഷണിക്കു കലാരൂപം നൽകുകയും ചെയ്താൽ അത് അഭിപ്രായ സ്വാതന്ത്ര്യമല്ല.

ഇന്ത്യൻ പ്രവാസി സമൂഹം കൂടുതൽ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുവെന്നു വർമ ചൂണ്ടിക്കാട്ടി. കരുതിക്കൂട്ടി ഭീഷണി ഉയർത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഹിന്ദു ക്ഷേത്രങ്ങളിൽ തീവ്രവാദ സന്ദേശങ്ങൾ എഴുതി വയ്ക്കുന്നത് പതിവായി. അതിന്റെ ആവർത്തനം നൽകുന്ന സൂചന അത് ഇന്ത്യയുടെ പരമാധികാരത്തെയും അതിർത്തികളെയും ചോദ്യം ചെയ്യാനുള്ള ശ്രമമാണ് എന്നാണ്.  

ബിൽ സി-9 ഈ പ്രശ്നങ്ങളെല്ലാം കാണുന്നുണ്ട്.

Canada's anti-hate bill offers ray of hope amid rising Khalistani extremism

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക