Image

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് മർദനം; എസ്എഫ്ഐക്കെതിരെ പരാതി

Published on 06 April, 2026
കാഞ്ഞങ്ങാട്   നെഹ്റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് മർദനം; എസ്എഫ്ഐക്കെതിരെ പരാതി

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് നേരെ ആക്രമണം നടന്നതായി പരാതി. വോട്ട് ചോദിക്കാനായി കോളേജ് കാമ്പസിൽ പ്രവേശിച്ച സന്ദീപിനെ തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. 

സംഭവത്തിൽ സന്ദീപ് വാര്യർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. എല്ലാവരെയും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ കൂടെയുണ്ടായിരുന്ന പ്രവർത്തകരെ ക്രൂരമായി മർദിച്ചുവെന്നും ഇതിന് പിന്നിൽ എസ്എഫ്ഐ പ്രവർത്തകരാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക