Image

ബിജെപിയിൽ ചേർന്നത് അംഗീകരിക്കാനാവില്ല; ട്വന്‍റി ട്വന്‍റി പൂതൃക്ക പഞ്ചായത്ത്‌ പ്രസിഡന്‍റ് രാജിവെച്ചു

Published on 06 April, 2026
 ബിജെപിയിൽ ചേർന്നത് അംഗീകരിക്കാനാവില്ല; ട്വന്‍റി ട്വന്‍റി പൂതൃക്ക പഞ്ചായത്ത്‌ പ്രസിഡന്‍റ് രാജിവെച്ചു

കൊച്ചി: വോട്ടെടുപ്പിന് തൊട്ടുമുൻപ് ട്വന്‍റി ട്വന്‍റിയിൽ പൊട്ടിത്തെറി. പൂതൃക്ക പഞ്ചായത്ത്‌ പ്രസിഡന്‍റ് പൂജ ജോമോൻ രാജിവെച്ചു. ട്വന്‍റി ട്വന്‍റി ബിജെപിയിൽ ചേർന്നത് അംഗീകരിക്കാനാവില്ലെന്നും ഈ നിലപാട് മതേതര കാഴ്ചപ്പാടിന് എതിരാണെന്നും അവർ പ്രതികരിച്ചു

രാജി വയ്ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ സാബു ജേക്കബ് ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ രാജിവച്ച് പോയ ഒരു അംഗം ഒരു പോറൽ പോലും ഇല്ലാതെ ബസിടിച്ച് മരിച്ചുവെന്നും, നിങ്ങൾക്കങ്ങനെ വരാതിരിക്കട്ടെയെന്നുമാണ് സാബു ജേക്കബ് പറഞ്ഞതെന്നും പൂജ പ്രതികരിച്ചു.

നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക പഞ്ചായത്ത് ട്വന്റി 20 പിടിച്ചത്. യുഡിഎഫ് ഏഴ്, ട്വന്റി 20 ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതോടെയാണ് നറുക്കെടുപ്പ് നടത്തിയത്.

രാജിക്കൊരുങ്ങിയ തന്നെ ട്വന്റി 20 ചീഫ് കോ ഓഡിനേറ്റര്‍ സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോന്‍ ആരോപിച്ചു. നേരത്തെ രാജിവെച്ച ഒരാള്‍ സ്‌കൂള്‍ ബസ് ഇടിച്ച് മരിച്ചിരുന്നു, ദൈവം അങ്ങനെ വരുത്താതെയിരിക്കട്ടെയെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തി എന്നാണ് പൂജ ജോമോന്റെ ആരോപണം.

ജയിപ്പിച്ച പ്രസ്ഥാനമാണെങ്കിലും ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. സാബു എം ജേക്കബ് വിളിച്ചിട്ട് രാജി വയ്ക്കുകയാണോയെന്ന് ചോദിച്ചു. രാജിവച്ച ഒരു മെമ്പർ സ്‌കൂൾ ബസിടിച്ച് ഒരു പോറലുമില്ലാതെ മരണപ്പെട്ടുവെന്നും അവരുടെ കുടുംബം നശിച്ചുപോയെന്നും അത് ദൈവം വരുത്താതെയിരിക്കട്ടെയെന്നും പറഞ്ഞു. ഇങ്ങനെ പരോക്ഷമായി പറയുമ്പോൾ പാ‌ർട്ടിയിൽ തുടരാൻ ഒട്ടും താത്‌പര്യപ്പെടുന്നില്ല.അതുകൊണ്ട് മാത്രമാണ് രാജി വയ്ക്കുന്നത്’- എന്നാണ് വാർത്താസമ്മേളനത്തിൽ പൂജ ജോമോൻ പറഞ്ഞത്.

നറുക്കെടുപ്പിലൂടെയായിരുന്നു ട്വന്റി20 പൂതൃക്ക പഞ്ചായത്തിൽ ഭരണം നേടിയത്. യുഡിഎഫ് ഏഴ്, ട്വന്റി20 ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. തുടർന്ന് നറുക്കെടുപ്പ് നടത്തി പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക