
തൃശൂര്‍: വോട്ടർമാരെ സ്വാധീനിക്കാന്‍ തൃശൂരിലെ വാടാനപ്പള്ളിയില്‍ ബിജെപി കിറ്റ് നൽകിയെന്ന ആരോപണത്തിൽ കേസെടുത്ത് പൊലീസ്. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. എഫ്ഐആറിൽ തുടർനടപടി സ്വീകരിക്കുന്നതിനായി പൊലീസ് കോടതിയുടെ അനുമതി തേടി. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയിത്.
സംഭവത്തിൽ കിറ്റുകൾ സൂക്ഷിച്ചിരുന്ന വാടാനപ്പള്ളിയിലെ ഗോഡൗൺ ഉടമ പ്രവീൺ, കിറ്റിന് ഓർഡർ നൽകിയ സതീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിഷുവിന് സന്നദ്ധ സംഘടനക്ക് നൽകാനായാണ് കിറ്റുകൾ ഓർഡർ ചെയ്തതാണെന്ന് സതീഷിന്റെ വാദം. ഇയാളെ വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. പ്രാദേശിക ബിജെപി പ്രവർത്തകനാണ് സതീഷ്.