
മേരിലാന്‍ഡ് : മെഡിക്കെയര്‍ പദ്ധതിയിലെ ക്രമക്കേടുകള്‍ തടയുന്നതില്‍ ഗവര്‍ണര്‍ വെസ് മൂര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ശക്തമായ വിമര്‍ശനം. അര്‍ഹതയില്ലാത്തവര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് അമേരിക്കന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
മെഡിക്കെയര്‍ സംവിധാനത്തില്‍ വ്യാപകമായ സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അത് ഗവര്‍ണര്‍ അവഗണിക്കുകയാണെന്നും ആരോപണമുണ്ട്. അര്‍ഹതയില്ലാത്തവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഭരണകൂടം തയ്യാറാകണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ തന്റെ വോട്ടര്‍മാരോട് നുണ പറയുകയാണെന്നും, അദ്ദേഹത്തിന്റെ നിലപാട് സംസ്ഥാനത്തിന് ദോഷകരമാണെന്നും വിമര്‍ശനമുയര്‍ന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഗവര്‍ണറെ പുറത്താക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും പ്രസ്താവനയില്‍ പറയുന്നു.