
ടൂറിനിലെ തിരുക്കച്ച എന്നറിയപ്പെടുന്ന (Shroud of Turin) വിശുദ്ധ വസ്ത്രം ഇന്ത്യയുടെയും മിഡിൽ ഈസ്റ്റിലൂടെയും കടന്നു പോയതായി ഡി എൻ എ ഗവേഷണം തെളിയിക്കുന്നു. തിരുവസ്ത്രത്തിനു ഉപയോഗിച്ച തുണി തന്നെ ഇന്ത്യയിൽ സിന്ധുനദീ തട മേഖലയിൽ നിന്നു വന്നതാണെന്നാണ് സൂചന.
ഇന്ത്യയിൽ ഏതാണ്ട് 38.7% പേർ ക്രൂശിതനായ യേശുവിന്റെ മുഖവും ശരീരവും ഒപ്പിയെടുത്തതെന്ന് കരുതപ്പെടുന്ന തിരുവസ്ത്രം സ്പർശിച്ചതായാണ് ഗവേഷണം നൽകുന്ന സൂചന. നിയർ ഈസ്റ്റിൽ 55.6% പേർ തിരുവസ്ത്രം സ്പർശിച്ചതായി പറയുമ്പോൾ യൂറോപ്പിൽ 5.6% മാത്രമേയുള്ളൂ.
യൂണിവേഴ്സിറ്റി ഓഫ് പാദുവയിലെ ജനറ്റിക്‌സ്-ജെനോമിക്സ് പ്രഫസർ ഡോക്ടർ ജിയാനി ബാർകാച്ചിയ നയിച്ച ഗവേഷണത്തിൽ ചാവുകടലിൽ ഏറ്റവുമധികം ഉപ്പു നിറഞ്ഞ പരിസ്ഥിതിയെ അതിജീവിച്ച മൈക്രോഓർഗനിസങ്ങൾ കണ്ടെത്തി. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ജനോമും കിട്ടി.
എ ബി ഗ്രൂപ്പിൽ പെട്ട മനുഷ്യ രക്തം തിരുവസ്ത്രത്തിൽ കണ്ടെത്തിയെന്നു ഗവേഷകർ പറയുന്നു.
2015ൽ ബാർകാച്ചിയ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇന്ത്യയിലൂടെയുള്ള യാത്ര സൂചിപ്പിച്ചിരുന്നു. ഈ സ്പർശനങ്ങൾ കൊണ്ട് ഡി എൻ എ മലിനമായെന്നും ഗവേഷണം കണ്ടെത്തി.
ടെമ്പിൾ ഓഫ് ജെറുസലേമിൽ മേല്പട്ടക്കാർ ഇന്ത്യൻ ലിനൻ ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സിന്ധുനദീതട മേഖലയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ് ഈ ലിനൻ.
മൃദുലമായ ലിനൻ എന്നർത്ഥം വരുന്ന Shroud സൂചിപ്പിക്കുന്നത് മികച്ച തുണിത്തരങ്ങൾ ലഭ്യമായിരുന്ന സിന്ധ് മേഖലയുമായുള്ള ബന്ധമാണ്. ഇന്ത്യയും മെഡിറ്ററേനിയൻ മേഖലയും തമ്മിലുള്ള പഴയ കാലത്തെ വ്യാപാര ബന്ധങ്ങൾ തെളിയിക്കുന്ന ചരിത്ര രേഖകളുണ്ട്.
ഡി എൻ എ പുനഃപരിശോധനയിൽ കണ്ടെത്തിയത് മെഡിറ്ററേനിയൻ മേഖലയിൽ കൂടുതൽ പേർ സ്പർശിച്ച വസ്ത്രം ഇന്ത്യയിൽ നിന്നുള്ള നൂൽ കൊണ്ടു നിർമിച്ചതാണെന്നാണ്.
Shroud of Turin passed through Middle East