
കൊല്ലം: നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി. ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണാണ് പരാതി നല്‍കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുജിത്ത് വിജയന്‍പിള്ളയ്ക്ക് വേണ്ടി സ്പീക്കര്‍ റോഡ് ഷോ നടത്തിയെന്നതാണ് പരാതി. സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.
സ്പീക്കറെന്നത് ഭരണഘടനാപരമായ പദവിയാണ്. നിയമസഭ ഇനിയും പിരിച്ചുവിട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഷംസീര്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്നുള്ള പ്രചരണ പരിപാടികളില്‍ നിന്ന് സ്പീക്കറെ വിലക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.