Image

മിഡിൽ ഈസ്റ്റിൽ ചർച്ച നടത്തി ശാശ്വത സമാധാനം ഉണ്ടാക്കണമെന്നു മാർപാപ്പ ഹെർസോഗിനോട് (പിപിഎം)

Published on 03 April, 2026
മിഡിൽ ഈസ്റ്റിൽ ചർച്ച നടത്തി ശാശ്വത സമാധാനം ഉണ്ടാക്കണമെന്നു മാർപാപ്പ ഹെർസോഗിനോട് (പിപിഎം)

ഈസ്റ്റർ, പാസോവർ ആശംസകൾ അറിയിക്കാൻ വെള്ളിയാഴ്ച്ച ലിയോ പതിനാലാമൻ മാർപാപ്പയെ വിളിച്ച ഇസ്രയേലി പ്രസിഡന്റ് ഇസാക്‌ ഹെർസോഗ് അദ്ദേഹവുമായി പശ്ചിമേഷ്യൻ പ്രതിസന്ധി ചർച്ച ചെയ്തു. ഇറാനും ലെബനനും ചർച്ചയിൽ പ്രധാന വിഷയങ്ങളായി.

മിഡിൽ ഈസ്റ്റിൽ നയതന്ത്ര ചർച്ചകൾ വീണ്ടും ആരംഭിക്കേണ്ടതിന്റെ ആവശ്യകത പാപ്പാ ഊന്നിപ്പറഞ്ഞെന്നു 'വത്തിക്കാൻ ന്യൂസ്' അറിയിച്ചു. മിഡിൽ ഈസ്റ്റിൽ നീതിപൂർവവും ശാശ്വതവുമായ സമാധാനം ഉണ്ടാവണം.

ഇറാന്റെ മിസൈൽ ഭീഷണിയെ കുറിച്ചു പാപ്പയോടു സംസാരിച്ചെന്നു ഹെർസോഗ് എക്‌സിൽ കുറിച്ചു. മേഖലയിലെ എല്ലാ മതവിഭാഗങ്ങളും അവരുടെ ഭീഷണി നേരിടുന്നുണ്ട്.

"ജെറുസലേമിൽ ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും യഹൂദര്ക്കും ഒന്നുപോലെ പാവനമായ ഇടങ്ങളിൽ അവർ മിസൈൽ വർഷിച്ചതു ഞാൻ പാപ്പയുടെ ശ്രദ്ധയിൽ പെടുത്തി. ഇറാനിലെ ജനത മെച്ചപ്പെട്ട ജീവിതം അർഹിക്കുന്നു."

മിഡിൽ ഈസ്റ്റിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ജീവിക്കുന്ന ക്രിസ്ത്യൻ സമൂഹങ്ങൾക്ക് താൻ ഈസ്റ്റർ ആശംസകൾ അറിയിച്ചെന്നു ഹെർസോഗ് പറഞ്ഞു. "ലോകത്തു എല്ലായിടത്തും എല്ലാ മതക്കാർക്കും സമാധാനത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന പ്രത്യാശ ഞങ്ങൾ പങ്കുവച്ചു."

Pope stresses dialogue in Mideast as Herzog calls 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക