
1993ലെ മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരൻ ദാവൂദ് ഇബ്രാഹിം രോഗശയ്യയിലാണെന്നു സൂചിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നു. അതോടെ ദാവൂദിനെ ലഹരി മരുന്നു വ്യാപാരത്തിനും കള്ളനോട്ട് വിതരണത്തിനും പ്രയോജനപ്പെടുത്തുന്ന പാക്കിസ്ഥാന്റെ ചാരസംഘടന ഐ എസ് ഐ അദ്ദേഹത്തിന്റെ ഡി-കമ്പനി എന്ന സിന്ഡിക്കേറ്റിനു മേൽ പിടിമുറുക്കാൻ നീക്കം തുടങ്ങി.
സിന്ഡിക്കേറ്റിൽ അധികാരമത്സരം നടക്കുന്നുണ്ട് എന്ന സൂചനയുമുണ്ട്. മിക്കവാറും കിടപ്പിലായ ദാവൂദിന് ഇപ്പോൾ നിയന്ത്രണമില്ല എന്നാണറിവ്. അക്കാര്യം പരമരഹസ്യമായി സൂക്ഷിക്കാൻ സിൻഡിക്കേറ്റും ഐ എസ് ഐയും ശ്രമിക്കുന്നുണ്ടെങ്കിലും.
ദാവൂദിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി അറിയപ്പെട്ട ചോട്ടാ ഷക്കീൽ നേതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുമ്പോൾ ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം, മരുമകൻ ജുനൈദ് മിയാൻദാദ്, മകൻ മൂവൻ നവാസ് എന്നിവർ എതിർക്കുന്നു എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ പ്രവർത്തനങ്ങൾ നയിക്കുന്ന ഷക്കീലിനെ ഐ എസ് യ്ക്ക് കൈവിടാനാവില്ല താനും.
ഐ എസ് ഐക്കു ഡി-കമ്പനിയിൽ നിന്നുള്ള വരുമാനം കൈവിടാൻ കഴിയില്ല. കാരണം, ആ പണം ഇന്ത്യക്കെതിരായ ഭീകര പ്രവർത്തനത്തിന് അവർ ഉപയോഗിക്കുന്നു. മുംബൈ ആക്രമണ പരമ്പരയുടെ കുറ്റം ചുമത്തി ദാവൂദിനെ ഇന്ത്യ തേടിയപ്പോൾ അയാൾ പാക്കിസ്ഥാനിൽ അഭയം തേടിയപ്പോൾ ഐ എസ് ഐ ഉൾപ്പെടെയുള്ള ഏജൻസികളുമായി ആ ധാരണ ഉണ്ടാക്കിയിരുന്നു.
അല്ലെങ്കിൽ പൂർണമായും പാക്കിസ്ഥാൻ വഴി വരുന്ന ഡി-കമ്പനിയുടെ ലഹരിമരുന്നുകൾ തടയുമെന്നു അവർ ഭീഷണിപ്പെടുത്തി. ദാവൂദിന് അഭയം പോലെ തന്നെ പ്രധാനമായിരുന്നു ഈ കള്ളക്കടത്തും.
ഡി-കമ്പനി ലഹരി കച്ചവടത്തിൽ നിന്നും ഇന്ത്യയിൽ വ്യാജ കറൻസി വിതരണം ചെയ്തും നേടുന്ന പണത്തിന്റെ 40% ഐ എസ് ഐക്കു ലഭിക്കുന്നു. ആ പണം ഐ എസ് ഐ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നു.
ഷക്കീലിനെ ഡി-കമ്പനി പുതിയ നേതാവായി കാണുമ്പോൾ ദാവൂദിന്റെ കുടുംബാംഗങ്ങൾ തങ്ങളുടെ ഇടയിൽ നിന്നു തന്നെ നേതാവ് വരണം എന്നു നിഷ്കർഷിക്കുന്നു. ഐ എസ് ഐ ഇടപെട്ട് ഓരോരുത്തർക്കും ചുമതലകൾ വീതിച്ചു നൽകി എന്നാണ് വിവരം. ഷക്കീൽ ഇന്ത്യൻ ചുമതല വഹിക്കുമ്പോൾ അനീസ് ഇബ്രാഹിമിന് ആണത്രേ ആഗോളവ്യാപാര ചുമതല.
സാമ്പത്തിക കാര്യങ്ങൾ നോക്കുന്നത് ജുനൈദ് ആയിരിക്കും. ദാവൂദിന്റെ ഭാര്യ മഹ്ജബീൻ പുത്രൻ നവാസ് ഡി-കമ്പനി അധിപതി ആവണമെന്നു ആവശ്യപ്പെട്ടിരുന്നു. അയാൾ മൃദുഭാവിയും കൂടുതലും മതപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുമാണത്രേ.
ഇന്ത്യയുടെ ഐ ബി പറയുന്നത് 70 വയസായ ദാവൂദ് വർഷങ്ങളായി രോഗിയാണെന്നാണ്. കടുത്ത പ്രമേഹമുണ്ട്. ഹൃദ്രോഗവും. ഇപ്പോൾ മുറിയിൽ തന്നെ കഴിയുന്നു എന്നാണ് റിപ്പോർട്ട്.
ഐ എസ് ഐക്കു ഭീകര പ്രവർത്തനത്തിന് ഏറ്റവുമധികം പണം നൽകുന്നത് ദാവൂദ് ആണ്. ഇന്ത്യൻ മുജാഹിദീൻ നടത്തുന്നതും ആ പണം കൊണ്ടാണ്.
Succession battle in D-Company as Dawood falls sick