Image

ഇറാന്റെ ആക്രമണ ശേഷിക്കു ഗണ്യമായ കുറവ് വന്നിട്ടില്ലെന്നു യുഎസ് ഇന്റലിജൻസ് (പിപിഎം)

Published on 03 April, 2026
ഇറാന്റെ ആക്രമണ ശേഷിക്കു ഗണ്യമായ കുറവ് വന്നിട്ടില്ലെന്നു യുഎസ് ഇന്റലിജൻസ് (പിപിഎം)

ഇറാന്റെ ആയുധശേഷി നാമാവശേഷമാക്കിയെന്നു പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും അവരുടെ മിസൈൽ വിക്ഷേപ സൗകര്യം പകുതിയോളം ഭദ്രമായി തന്നെയുണ്ടെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. യുഎസ്-ഇസ്രയേലി ആക്രമണം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും അവരുടെ കൈയ്യിൽ ആയിരക്കണക്കിനു ഡ്രോണുകളും ബാക്കിയുണ്ടെന്നു ആ റിപ്പോർട്ടുകൾ ഉദ്ധരിച്ചു സി എൻ എൻ പറയുന്നു.

ഒരു ഇന്റൽ വൃത്തം തറപ്പിച്ചു പറയുന്നത് ഇങ്ങിനെ: "മേഖലയിലാകെ അരാജകത്വം വിതയ്ക്കാൻ കഴിയുന്ന ആയുധങ്ങൾ അവരുടെ കയ്യിൽ വേണ്ടുവോളമുണ്ട്."

ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നതിൽ നിർണയകമായ തീരദേശ മിസൈലുകൾ ഭദ്രമായി തന്നെയുണ്ട്. ഇറാൻ നാവിക സേനയ്ക്കു നാശം സംഭവിച്ചെങ്കിലും വിപ്ലവ സേന ഐ ആർ ജി സിയുടെ നാവിക വിഭാഗത്തിനു പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. ആയിരക്കണക്കിനു ചെറു യാനങ്ങൾ അവർ ഉപയോഗിക്കുന്നു.

ഭൂഗർഭ സംഭരണമാണ് മിസൈലുകൾ സൂക്ഷിച്ചു വയ്ക്കാൻ ഇറാനെ സഹായിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു. രണ്ടോ മൂന്നോ ആഴ്ച്ച കൊണ്ടു എല്ലാം തീർക്കാമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന അയഥാർഥമാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

US intel finds Iran retains significant strike capacity

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക