Image

ക്രിസ്ത്യൻ പള്ളികൾക്കും യഹൂദ ദേവാലയങ്ങൾക്കും തീ വയ്ക്കാൻ ഐ എസ് ഐ എസ് ആഹ്വാനം ചെയ്‌തു (പിപിഎം)

Published on 03 April, 2026
ക്രിസ്ത്യൻ പള്ളികൾക്കും യഹൂദ ദേവാലയങ്ങൾക്കും തീ വയ്ക്കാൻ ഐ എസ് ഐ എസ് ആഹ്വാനം ചെയ്‌തു (പിപിഎം)

വിശുദ്ധ വാരത്തിൽ യുഎസിലും യൂറോപ്പിലും റഷ്യയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ക്രിസ്ത്യൻ പള്ളികൾക്കും യഹൂദ ദേവാലയങ്ങൾക്കും തീ വയ്ക്കാൻ ഐ എസ് ഐ എസ് മുസ്‌ലിം ഭീകരരെ ആഹ്വാനം ചെയ്‌തു.

അധിനിവേശ ജറുസലേമിൽ ഇസ്‌ലാമിന്റെ ഏറ്റവും പ്രധാന പുണ്യസ്ഥലങ്ങളിൽ മൂന്നാം സ്ഥാനമുളള അൽ അക്‌സ പള്ളി ഇസ്രയേൽ അടച്ചതിനെ തുടർന്നാണ് ഈ ഭീഷണി. ലോകത്തു എവിടെയും മുസ്ലിംകൾ ഈ അതിക്രമത്തോടു പ്രതികരിക്കാൻ കടപ്പെട്ടവരാണെന്നു ഐ എസ് പറഞ്ഞു.

ടുണീഷ്യ, യു എ ഇ, മൊറോക്കോ, സിറിയ എന്നീ രാജ്യങ്ങളിലെ സിനഗോഗുകളുടെ കൃത്യമായ സ്ഥലം അറിയിച്ചിട്ടുള്ളതു സന്ദേശത്തിൽ ഓര്മിപ്പിക്കുന്നുണ്ട്.

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ യഹൂദർ ആഘോഷത്തിനു കൂടിയപ്പോൾ ഒരു പാക്കിസ്ഥാനിയും മകനും കൂട്ടക്കൊല നടത്തിയത് ഐ എസ് ഓർമിപ്പിച്ചു. കൊലയാളികളെ 'സിഡ്‌നി ഹീറോകൾ' എന്നു വിശേഷിപ്പിച്ചാണ് അവരിൽ നിന്ന് ആവേശം ഉൾക്കൊള്ളാനുള്ള ആഹ്വാനം നല്കിയത്.

കഴിഞ്ഞയാഴ്ച്ച 15 സ്ഥലത്തായി 60 പേരെ വധിച്ചെന്നു അവർ അവകാശപ്പെട്ടു.

ഇസ്രയേലി ജയിലുകളിൽ പലസ്തീനിയൻ തടവുകാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും ഐ എസ് ഓർമപ്പെടുത്തി.

ISIS urges arson on Christian churches, Jewish synagogues

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക