Image

പോലീസ് ആസ്ഥാനത്തിന് മുന്നിൽ പോലീസുകാർ തമ്മിലടിച്ചു; കാർ മാറ്റിയിടാൻ പറഞ്ഞതിന് സഹപ്രവർത്തകന് മർദ്ദനം

Published on 02 April, 2026
പോലീസ് ആസ്ഥാനത്തിന് മുന്നിൽ പോലീസുകാർ തമ്മിലടിച്ചു; കാർ മാറ്റിയിടാൻ പറഞ്ഞതിന് സഹപ്രവർത്തകന് മർദ്ദനം

തിരുവനന്തപുരം പോലീസ് ആസ്ഥാനത്തിന് മുന്നിൽ പോലീസുകാർ തമ്മിൽ സംഘർഷം. ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ മ്യൂസിയം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ മർദ്ദിച്ചതായാണ് പരാതി. മ്യൂസിയം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വിശാഖിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കിരൺ എന്ന പൊലീസുകാരനെതിരെ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

​ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ അമ്മയുടെ കാർ റോഡിൽ നിന്ന് മാറ്റിയിടാൻ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വിശാഖ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. കാർ മാറ്റുന്നതിനെച്ചൊല്ലിയുള്ള തർക്കം പിന്നീട് കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. അതീവ സുരക്ഷാ മേഖലയായ പോലീസ് ആസ്ഥാനത്തിന് മുന്നിൽ ഉദ്യോഗസ്ഥർ പരസ്യമായി ഏറ്റുമുട്ടിയത് വകുപ്പിന് വലിയ നാണക്കേടായി മാറിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക