Image

നാലു ഇന്ത്യൻ അമേരിക്കൻ അഭിഭാഷകരെ ഇമിഗ്രെഷൻ ജഡ്ജുമാരായി നിയമിച്ചു (പിപിഎം)

Published on 02 April, 2026
 നാലു ഇന്ത്യൻ അമേരിക്കൻ അഭിഭാഷകരെ ഇമിഗ്രെഷൻ ജഡ്ജുമാരായി നിയമിച്ചു (പിപിഎം)

യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് (ഡി ഓ ജെ) നാലു ഇന്ത്യൻ അമേരിക്കൻ അഭിഭാഷകരെ ഇമിഗ്രെഷൻ ജഡ്ജുമാരായി നിയമിച്ചു. മാർച്ചിൽ അറ്റോണി ജനറൽ പാം ബോണ്ടിയുടെ മുൻപാകെ പ്രതിജ്ഞയെടുത്തു സ്ഥാനമേറ്റ 42 ജഡ്ജുമാരിൽ ഇവരും ഉൾപെടുന്നുവെന്നു ഡി ഓ ജെ എക്സിക്യൂട്ടീവ് ഓഫിസ് അറിയിച്ചു.  

ഡിംപിൾ ഗുപ്‌ത: വിർജീനിയ അനൻഡെയ്ൽ ഇമിഗ്രെഷൻ കോർട്ടിലാണ് നിയമനം. ക്യാപിറ്റോൾ ഹില്ലിൽ ഹൗസ് പെര്മനെന്റ് സെലക്ട് കമ്മിറ്റി ഡെപ്യൂട്ടി ജനറൽ കൗൺസൽ ആയിരുന്നു. 2020 മുതൽ 2025 വരെ സി ഐ എയിൽ  ജനറൽ കൗൺസൽ ആയി പ്രവർത്തിച്ചു.

യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ നിന്നു 1998ൽ ബി എയും ഹാർവാർഡിൽ നിന്നു 2001ൽ ജെ ഡിയും നേടി.

അനുപ്രിയ കൃഷ്‌ണ: വിർജീനിയ സ്‌റ്റെർലിംഗ്‌ ഇമിഗ്രെഷൻ കോർട്ടിൽ നിയമനം. ഇ ഓ ഐ ആർ ബോർഡ് ഓഫ് ഇമിഗ്രെഷൻ അപ്പീൽസിൽ 6 വർഷം അസോസിയേറ്റ് ജനറൽ കൗൺസൽ ആയിരുന്നു. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു ബി എ, ക്ളീവ്ലൻഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു ജെ ഡി എന്നിവ നേടി. ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി ലോ സ്കൂളിൽ നിന്നു മാസ്റ്റർ ഓഫ് ലോയും.  

രേവതി മുനീർ: ഹ്യുസ്റ്റൺ-ജെഫേഴ്സൺ സ്ട്രീറ്റ് ഇമിഗ്രെഷൻ കോർട്ടിൽ നിയമനം. സാൻ ഫ്രാൻസിസ്‌കോ ഐസിൽ പ്രിൻസിപ്പൽ ലീഗൽ അഡ്വൈസർ ഓഫിസിൽ അസിസ്റ്റന്റ് ചീഫ് കൗൺസൽ ആയിരുന്നു. അതിനു മുൻപ് 2022 മുതൽ 2024 വരെ എൽ പസോയിൽ അതേ ചുമതല വഹിച്ചു.

സി ഐ എസിൽ രണ്ടു പതിറ്റാണ്ടോളം പ്രവർത്തിച്ചു. ടെക്സസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്നു ബി എ, സതേൺ മെതോഡിസ്റ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ നിന്ന് ജെ ഡി എന്നിവ എടുത്തു.

ആകാശ് ബി. വ്യാസ് ആണ് നാലാമൻ. നിയമനം ഷിക്കാഗോ ഇമിഗ്രെഷൻ കോടതിയിൽ. ഷിക്കാഗോ ഐസ് പ്രിൻസിപ്പൽ ലീഗൽ അഡ്വൈസർ ഓഫിസിൽ അസിസ്റ്റന്റ് ചീഫ് കൗൺസലായിരുന്നു. 2007 മുതൽ 2023 വരെ കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോണി ഓഫിസിൽ അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോണിയായി പ്രവർത്തിച്ചു.

പർഡ്യു യൂണിവേഴ്സിറ്റിയിൽ നിന്നു ബി എ, യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ് ഷിക്കാഗോ ലോ സ്കൂളിൽ നിന്നു ജെ ഡി എന്നിവ നേടി. ഷിക്കാഗോ ബാർ അംഗമാണ്.

DOJ appoints Indian American lawyers as immigration judges

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക