Image

പൗരത്വ കേസിൽ അമേരിക്കൻ ഗോത്രങ്ങളുടെ പൗരത്വ അവകാശം സുപ്രധാന വിഷയമാവുന്നു (പിപിഎം)

Published on 02 April, 2026
 പൗരത്വ കേസിൽ അമേരിക്കൻ ഗോത്രങ്ങളുടെ പൗരത്വ അവകാശം സുപ്രധാന വിഷയമാവുന്നു (പിപിഎം)

യുഎസ് സുപ്രീം കോടതി ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോൾ അമേരിക്കൻ ഗോത്രങ്ങളുടെ (Native Americans) പൗരത്വ അവകാശം സുപ്രധാന വിഷയമാവുന്നു. ആദ്യ കാലത്തു കൊണ്ടുവന്ന ഭരണഘടനാ വ്യവസ്ഥകൾ ആധുനിക സാഹചര്യത്തിൽ എങ്ങിനെയാണ് പരിഗണിക്കുക എന്നത് കോടതിയിൽ ചർച്ചാ വിഷയമായി.

ട്രംപ് ഭരണകൂടത്തിനു വേണ്ടി സോളിസിറ്റർ ജനറൽ ജോൺ സോവർ വാദിച്ചത് 14ആം ഭേദഗതി യുഎസിൽ ജനിക്കുന്ന എല്ലാവർക്കും ഒന്നുപോലെ പൗരത്വം അനുവദിക്കാനുള്ളതല്ല എന്നാണ്. ആ വാദത്തിനു പിന്തുണയായി, അമേരിക്കൻ ഇന്ത്യൻ ഗോത്രവര്ഗങ്ങൾക്കു പൗരത്വം അവകാശമാവുന്നില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്പോൾ യുഎസ് മണ്ണിൽ ജനിച്ചവരെല്ലാം പൗരന്മാരാകും എന്ന വാദത്തിനു ബലമില്ലെന്നു അദ്ദേഹം പറഞ്ഞു.

അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങളെ പ്രത്യേക രാഷ്ട്രീയ സമൂഹങ്ങളായാണ് കണ്ടിരുന്നതെന്നു ഭരണകൂടം വാദിച്ചു. അവർക്കു കൂറ് ഗോത്ര ഭരണകൂടങ്ങളോടായിരുന്നു. അല്ലാതെ യുഎസിനോട് ആയിരുന്നില്ല. മറ്റുള്ളവരെ പോലെ പൂർണമായും യുഎസിന്റെ അധികാരത്തിൽ ആയിരുന്നില്ല അവർ.

എന്നാൽ അതിനെ എതിർത്ത അഭിഭാഷകർ പറഞ്ഞത് ആ വ്യവസ്ഥ കുടിയേറ്റക്കാർക്കു ബാധകമാക്കാൻ കഴിയില്ല എന്നാണ്.  ഗോത്രങ്ങൾക്കു നൽകുന്ന അംഗീകാരം വിദേശത്തു നിന്നു വന്നു പൗരത്വം നേടുന്നവർക്കു ബാധകമല്ല.

1924ലാണ് കോൺഗ്രസ് ഗോത്രങ്ങൾക്കു പൗരത്വം നൽകാനുള്ള നിയമം അംഗീകരിച്ചത്.

Native Americans become focal point in US citizenship case

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക