Image

ഇന്ത്യക്കാരി ശാലിനി ബഹുഗുണയ്ക്കു പാപ്പുവ ന്യു ഗിനിയിൽ ഉന്നത യുഎൻ പദവി (പിപിഎം)

Published on 02 April, 2026
ഇന്ത്യക്കാരി ശാലിനി ബഹുഗുണയ്ക്കു  പാപ്പുവ ന്യു ഗിനിയിൽ  ഉന്നത യുഎൻ പദവി (പിപിഎം)

പാപ്പുവ ന്യു ഗിനിയിൽ യുഎൻ റസിഡന്റ് കോ-ഓർഡിനേറ്ററായി ഇന്ത്യൻ വംശജയായ ശാലിനി ബഹുഗുണയെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസ് നിയമിച്ചു. ഓരോ രാജ്യത്തും യുഎൻ പരിപാടികളുടെ ഏകോപനം നടത്തുന്ന ഏറ്റവും ഉയർന്ന 
ഉദ്യോഗസ്ഥരാണ് റസിഡന്റ് കോ-ഓർഡിനേറ്റർമാർ.

എ ഐ വിദഗ്ദയായ ബഹുഗുണയ്ക്കു അന്താരാഷ്ട്ര സംഘടനകളിൽ പതിറ്റാണ്ടുകൾ പ്രവർത്തിച്ച പരിചയമുണ്ടെന്നു ഗട്ടറസിന്റെ വക്താവ് സ്‌റ്റെഫനി ഡുറാജിക് ചൂണ്ടിക്കാട്ടി.

അടുത്ത കാലം വരെ യുണിസെഫിൽ എ ഐ തന്ത്രം ആവിഷ്കരിക്കുന്ന ചുമതല ബഹുഗുണ വഹിച്ചിരുന്നു. അതിനു മുൻപ് ടാൻസാനിയയിൽ യൂണിസെഫ് പ്രതിനിധി എന്ന നിലയിൽ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിച്ചു.

എത്യോപ്യ, മയന്മാർ എന്നീ രാജ്യങ്ങളിൽ യൂണിസെഫ് ഡെപ്യൂട്ടി റെപ്രെസെന്ററ്റീവ് ആയിരുന്നു. നൈജീരിയയിൽ സാമൂഹ്യ നയ പരിപാടികളുടെ മേൽനോട്ടം വഹിച്ചു.

ഇന്ത്യയിൽ വേൾഡ് ബാങ്കിന്റെ ശുദ്ധജല പദ്ധതികളുടെ മേൽനോട്ടം വഹിച്ചിട്ടുണ്ട്. ബ്രിട്ടന്റെ അന്താരാഷ്ട്ര വികസന ഏജൻസിയിൽ ജോലി ചെയ്യുമ്പോൾ ചൈന, ഇന്തോനേഷ്യ, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ പ്രവർത്തിച്ചു.

ഡൽഹിയിലെ ലേഡി ശ്രീറാം കോളജിൽ നിന്നു ബിരുദമെടുത്ത ബഹുഗുണ ബ്രിട്ടനിൽ സ്വാൻസീ യൂണിവേഴ്സിറ്റിയിൽ നിന്നു എക്കണോമിസ്‌കിൽ മാസ്‌റ്റേഴ്‌സ് നേടി.

ഇന്തോനേഷ്യയുമായി അതിർത്തി പങ്കിടുന്ന പാപ്പുവ ന്യു ഗിനിയിൽ യുഎൻ $85.5 മില്യന്റെ 192 പദ്ധതികൾ നടപ്പാക്കുന്നുണ്ട്.

Shalini Bahuguna named UN resident co-ordinator in PNG

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക