Image

പൗരത്വ കേസിൽ ട്രംപ് സുപ്രീം കോടതിയിൽ വാദം കേൾക്കാനെത്തി; ഇത് ആദ്യ സംഭവം

Published on 01 April, 2026
പൗരത്വ  കേസിൽ ട്രംപ് സുപ്രീം കോടതിയിൽ വാദം കേൾക്കാനെത്തി; ഇത് ആദ്യ സംഭവം

വാഷിംഗ്ടൺ, ഡിസി: ജന്മാവകാശ പൗരത്വം സംബന്ധിച്ച കേസ്  വാദത്തിനിന്റെ തുടക്കത്തിൽ സുപ്രീം കോടതിയിൽ  പ്രസിഡന്റ് ട്രമ്പും കാഴ്ചക്കാരനായി എത്തി. ഇതാദ്യമായാണ് ഒരു സിറ്റിങ് പ്രസിഡന്റ്  സുപ്രീം  കോടതി വാദത്തിനെത്തുന്നത്.

ഇല്ലീഗൽസിന്റെ മക്കൾക്കും താൽക്കാലികമായി ജോലിക്കു വന്നവരുടെ മക്കൾക്കും അമേരിക്കൻ പൗരത്വത്തിനു അവകാശമില്ലെന്ന  ട്രംപിന്റെ ഉത്തരവ് ചോദ്യം ചെയ്യുന്നതാണ് കേസ്. കീഴ്‌ക്കോടതികൾ ട്രംപിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചിരുന്നു.

സോളിസിറ്റർ ജനറൽ  തന്റെ ഉത്തരവിനെ ന്യായീകരിക്കുന്നത് ഒരു പൊതു ഗാലറിയിൽ നിന്ന് പ്രസിഡന്റ് വീക്ഷിച്ചു. വാദത്തിന് മുമ്പുള്ള ദിവസങ്ങളിൽ  ട്രംപ് സോഷ്യൽ മീഡിയയിൽ കോടതിക്കെതിരെ പരാമർശങ്ങൾ നടത്തിയിരുന്നു.

ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്താനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ സുപ്രീം കോടതിയിലെ ഭൂരിപക്ഷം ജഡ്ജിമാരും  സംശയത്തോടെയാണ് കണ്ടതെന്ന്  ന്യു യോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച്  യാഥാസ്ഥിതിക ജസ്റ്റിസുമാർ തന്നെ  സംശയങ്ങൾ ഉന്നയിച്ചു.

രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന വാദത്തിൽ,   യാഥാസ്ഥിതിക ജസ്റ്റിസുമാർ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ അഭിഭാഷകനോട് കടുത്ത ചോദ്യങ്ങൾ ചോദിച്ചു.  കേസിന്റെ  തീരുമാനം എന്തായിരിക്കുമെന്നതിനെപ്പറ്റി ഇത് സംശയങ്ങളുണർത്തുന്നു.

ട്രംപ് ഭരണകൂടത്തിന് അനുകൂലമായ ഒരു വിധി ആരാണ്  അമേരിക്കക്കാരൻ എന്നതിന്റെ അർത്ഥം പുനർനിർവചിച്ചേക്കാം. ഇത് വ്യാപകമായ  പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും, ഓരോ വർഷവും അമേരിക്കയിൽ ജനിക്കുന്ന ഏകദേശം 200,000-ത്തിലധികം കുഞ്ഞുങ്ങളുടെ പൗരത്വം   ഇല്ലാതാക്കുകയും ചെയ്യും.

എക്സിക്യൂട്ടീവ് ഉത്തരവ് ഭാവിയിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ മാത്രമേ ബാധിക്കുകയുള്ളൂ.  എങ്കിലും  തീരുമാനം നവജാതശിശുക്കൾക്കും അവരുടെ മാതാപിതാക്കൾക്കും   അനിശ്ചിതത്വം  സൃഷ്ടിക്കുമെന്നും, ജന്മാവകാശ പൗരത്വത്തിൽ നിന്ന് ഇതിനകം പ്രയോജനം നേടിയ ദശലക്ഷക്കണക്കിന് ആളുകളുടെ അവസ്ഥയെക്കുറിച്ച് സംശയം ജനിപ്പിക്കുമെന്നും എതിരാളികൾ പറയുന്നു.

ജൂൺ അവസാനമോ ജൂലൈ ആദ്യമോ കേസിൽ ഒരു തീരുമാനം പ്രതീക്ഷിക്കുന്നു.

സിവിൽ വയറിനു ശേഷം  1868-ൽ അംഗീകരിച്ച 14-ാം ഭേദഗതിയിലെ പൗരത്വ വ്യവസ്ഥയുടെ അർത്ഥവുമായി ബന്ധപ്പെട്ടതാണ് കേസ് . കറുത്ത വർഗക്കാർക്ക് പൗരത്വം നിഷേധിച്ച സുപ്രീം കോടതിയുടെ ഏറ്റവും കുപ്രസിദ്ധമായ തീരുമാനങ്ങളിലൊന്നായ 1857-ലെ ഡ്രെഡ് സ്കോട്ട് കേസിലെ വിധി ഇല്ലാതാക്കാൻ പതിന്നാലാം ഭേദഗതി കൊണ്ട് വന്നത്.

ഭേദഗതിയിലെ പ്രധാന വ്യവസ്ഥ "അമേരിക്കയിൽ ജനിച്ചവരും   നാച്വറലൈസ്ഡ് ആയവരും അതിന്റെ അധികാരപരിധിക്ക് വിധേയരായവരും  ആയ എല്ലാ വ്യക്തികളും" പൗരന്മാരാണെന്ന് പറയുന്നു. 1952-ലെ ഒരു നിയമത്തിൽ കോൺഗ്രസ്  അത് വ്യക്തമാക്കി.

1898-ൽ സുപ്രീം കോടതി വിധിച്ചത്, സാൻ ഫ്രാൻസിസ്കോയിൽ പൗരത്വമില്ലാത്ത മാതാപിതാക്കൾക്ക് ജനിച്ചതാണെങ്കിലും അമേരിക്കയിൽ ജനിച്ച   ചൈനീസ് വംശജനായ വോങ് കിം ആർക്ക്  യുഎസ് പൗരനാണെന്നാണ്

എന്നാൽ 14-ാം ഭേദഗതി അംഗീകരിച്ചപ്പോൾ, മുമ്പ് അടിമകളായിരുന്ന ആളുകൾക്കും അവരുടെ പിൻഗാമികൾക്കും ഇത് ബാധകമാക്കാൻ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂവെന്ന് ഭരണകൂടം വാദിച്ചു. രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുട്ടികൾക്കും ഈ ഭേദഗതി ബാധകമാണെന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്തതെന്നും വാദിച്ചു.

ഭരണഘടനയിൽ ജന്മാവകാശ പൗരത്വം ഉറപ്പുനൽകുന്നുണ്ടെന്നും അത് തടയാൻ  പ്രസിഡന്റിന് അധികാരമില്ലെന്നും വാദികൾ ചൂണ്ടിക്കാട്ടി.  

Join WhatsApp News
Gracey Thomas. 2026-04-01 17:45:52
Just because a baby is born in this country, they shouldn't be US citizen. Let him come to the court. It is a good pilot experience for his future law suits. He will be in the court for the rest of his life.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക