Image

സമുദ്രനിരീക്ഷണത്തിന് ഐ.എൻ.എസ് സാച്ചി

Published on 01 April, 2026
സമുദ്രനിരീക്ഷണത്തിന് ഐ.എൻ.എസ് സാച്ചി


ഗോവ: ഉൾക്കടൽ സമുദ്ര നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ നിർമ്മിക്കുന്നത് 11 പുതുതലമുറ ഓഫ് ഫോർ പെട്രോൾ വെസലുകൾ ( നെക്സ്റ്റ് ജനറേഷൻ ഓഫ് ഷോർ പെട്രോൾ വെസൽസ് - എൻ.ജി.ഒ.പി.വി ). ഈ ശ്രേണിയിൽപ്പെട്ട ആദ്യ കപ്പൽ ഐ.എൻ.എസ് സാച്ചി കമ്മിഷൻ ചെയ്തു. ഗോവ കപ്പൽശാലയിൽ നടന്ന ചടങ്ങിൽ നാവിക സേനയിലെയും പ്രതിരോധ വകുപ്പിലെയും കപ്പൽശാലയിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. 

ഉൾക്കടലിൽ പ്രതിരോധ നിരീക്ഷണം, തെരച്ചിൽ -രക്ഷാപ്രവർത്തനങ്ങൾ, കടൽക്കൊള്ളക്കാർക്കെതിരായ പോരാട്ടം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ എന്നിവയാണ് കപ്പലിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. ഗോവയിലും കൊൽക്കത്തയിലുമായിട്ടാണ് 11 കപ്പലുകൾ നിർമ്മിക്കുന്നത്. ഗോവ കപ്പൽശാലയിൽ നടന്ന ചടങ്ങിൽ നാവിക സേനാ ഉപമേധാ വൈസ് അഡ്മിറൽ തരുൺ സോബ്ധിയുടെ ഭാര്യ ഷഗുൺ സോബ്ധി
കപ്പൽ നീറ്റലിറക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക