Image

‘മെത്രാന്മാർ കോൺഗ്രസി​ന് വേണ്ടി പണിയെടുക്കുന്നുവെന്ന പ്രസ്താവന' : പി.സി. ജോർജിനെ തള്ളി മകൻ ഷോൺ ​ജോർജ്

Published on 01 April, 2026
 ‘മെത്രാന്മാർ കോൺഗ്രസി​ന് വേണ്ടി പണിയെടുക്കുന്നുവെന്ന പ്രസ്താവന' : പി.സി. ജോർജിനെ തള്ളി മകൻ ഷോൺ ​ജോർജ്

പാല: കേ​ന്ദ്രസർക്കാരിന്റെ എഫ്.സി.ആർ.എ ബില്ലുമായി ബന്ധപ്പെട്ട് ബിഷപ്പുമാരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച പൂഞ്ഞാറിലെ എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ പി.സി. ജോർജിനെ തള്ളി മകനും പാലായിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ഷോൺ ​ജോർജ്. മെത്രാൻമാർ കോൺഗ്രസി​ന് വേണ്ടി പണിയെടുക്കുന്നുവെന്നത് പി.സി. ജോർജിന്റെ അഭിപ്രായമാണെന്നും തനിക്ക് ആ അഭിപ്രായമില്ലെന്നും ഷോൺ ജോർജ് പറഞ്ഞു.

സഭയെ ബാധിക്കുന്ന പ്രശ്നങ്ങൾ മുതലെടുക്കാൻ​ കോൺഗ്രസ് ശ്രമിക്കും. സഭയുടെ നേതാക്കൻമാർ നടത്തുന്ന പ്രസ്താവനകൾ കോൺഗ്രസ് വളച്ചൊടിക്കും. കഴിഞ്ഞ ദിവസം അങ്ങനെയൊരു സംഭവമുണ്ടായപ്പോൾ ചങ്ങനാശേരി മെത്രാൻ മാർ  തോമസ് തറയിലിന് എന്റെ പ്രസ്താവനയെ വള​ച്ചൊടിച്ച് രാഷ്​ട്രീയമാക്കേണ്ട എന്ന് പോസ്റ്റിടേണ്ടിവന്നു. അത്തരത്തിലാണ് കോൺഗ്രസ് ഇതിനെ ദുരുപയോഗം ചെയ്യുന്നത്. 

തെരഞ്ഞെടുപ്പ് സമയത്താണ് എഫ്.സി.ആർ.എ ബിൽ വന്നത്​. കോൺഗ്രസിന് ഇത്തരത്തിലുള്ള ദുഷ്പ്രചാരണങ്ങൾക്ക് ഈ സമയത്ത് അവസരമുണ്ടായി. പക്ഷേ, ഇത്തരത്തിലൊരു സമയത്തുപോലും ബില്ല് കൊണ്ടുവരാൻ ബി.ജെ.പി തുനിയുന്നുണ്ടെങ്കിൽ അത് രാജ്യസുരക്ഷക്ക് എത്രമാത്രം ഭീഷണിയുള്ളതുകൊണ്ടാണെന്ന് മനസിലാക്കണം’ , ഷോൺ ജോർജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക