Image

'നാറ്റോ വെറും കടലാസ് പുലി'; സഖ്യം വിടുമെന്ന സൂചന നൽകി ട്രംപ്

Published on 01 April, 2026
'നാറ്റോ വെറും കടലാസ് പുലി'; സഖ്യം വിടുമെന്ന സൂചന നൽകി  ട്രംപ്

ലണ്ടൻ: ഇറാന് എതിരെയുള്ള യുഎസ് സൈനിക നീക്കങ്ങളിൽ പിന്തുണ നൽകാത്ത സഖ്യകക്ഷികളോടുള്ള നീരസം പ്രകടമാക്കി  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് നാറ്റോ സഖ്യം ഉപക്ഷേിക്കുന്ന കാര്യം ഗൗരവമായി തന്നെ പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ബ്രിട്ടീഷ് ദിനപത്രമായ ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നാറ്റോയുടെ വിശ്വാസ്യതയിൽ ദീർഘകാലമായി സംശയമുണ്ടായിരുന്നതായും വെറും കടലാസ് പുലിയായ ഈ സഖ്യത്തിൽ നിന്ന് പുറത്തുകടക്കേണ്ട കാര്യം തീരുമാനിക്കേണ്ട സമയം അതിക്രമിച്ചെന്നും ട്രംപ് പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക