Image

ആയത്തൊള്ള മുജ്‌തബ ഖമേനായി ഇറാനിൽ തന്നെയുണ്ടെന്നു റഷ്യൻ അംബാസഡർ (പിപിഎം)

Published on 01 April, 2026
ആയത്തൊള്ള മുജ്‌തബ ഖമേനായി ഇറാനിൽ തന്നെയുണ്ടെന്നു റഷ്യൻ അംബാസഡർ (പിപിഎം)

ഇറാന്റെ ആധ്യാത്മിക-രാഷ്ട്രീയ പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായി രാജ്യത്തു തന്നെയുണ്ടെന്നും അല്ലാതെ വിദേശത്തു അല്ലെന്നും ടെഹ്റാനിലെ റഷ്യൻ അംബാസഡർ അലക്‌സി ദെഡോവ് പറയുന്നു.

പരമാധികാരിയായി ഒരു മാസം മുൻപ് നിയമിക്കപ്പെട്ട മുജ്‌തബ അദ്ദേഹത്തിന്റെ പിതാവ് ആയത്തൊള്ള അലി ഖമേനായി വധിക്കപ്പെട്ട ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ശേഷം റഷ്യയിൽ ചികിത്സയിലാണ് എന്നായിരുന്നു റിപ്പോർട്ട്. എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിച്ച് അംബാസഡർ ആർ ടി വി ന്യൂസിനോടു പറഞ്ഞു: "അദ്ദേഹം ഇറാനിൽ തന്നെയുണ്ട്."

പൊതുവേദികളിൽ മുജ്‌തബ പ്രത്യക്ഷപ്പെടാത്തതു മനസ്സിലാക്കാവുന്ന കാരണങ്ങൾ കൊണ്ടാണെന്നു ദെഡോവ് പറഞ്ഞു.

ഇറാനുമായി ഉറ്റ ബന്ധം പുലർത്തുന്ന രാജ്യമാണ് ഇറാൻ. യുദ്ധത്തിനിടെ റഷ്യ ഇറാനു വൻ തോതിൽ ആയുധങ്ങൾ എത്തിച്ചെന്നു വാർത്തയുമുണ്ട്. അതു കൊണ്ടു തന്നെ അംബാസഡർ പറഞ്ഞത് പ്രസക്തമാവുന്നു.

Ayatollah Mujtaba is in Iran, says Russia

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക