
2027 എച്-1ബി വിസ ക്യാപ്പിനുളള ഇലക്ട്രോണിക് റജിസ്‌ട്രേഷൻ തികഞ്ഞെന്നു യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രെഷൻ സർവീസസ് (യുഎസ് സിഐഎസ്) അറിയിച്ചു. അഡ്വാൻസ്‌ഡ് ഡിഗ്രികൾക്കു നൽകുന്ന ഒഴിവുകൾ ഉൾപെടെയാണിത്. തിരഞ്ഞെടുക്കപ്പെട്ടവർക്കു അറിയിപ്പ് നൽകിയിട്ടുണ്ട്.
ഏപ്രിൽ 1 മുതൽ അടുത്ത ഘട്ടം ആരംഭിക്കും. സ്റ്റാറ്റസ് അറിയാൻ അപേക്ഷകർ അക്കൗണ്ട് പരിശോധിക്കണം. തിരഞ്ഞെടുക്കപ്പെട്ട അറിയിപ്പിന്റെ പകർപ്പുമായി വേണം അടുത്ത ഘട്ടത്തിന് അപേക്ഷ നൽകാൻ.
ഏപ്രിൽ 1 മുതൽ എല്ലാ എഫ്വൈ 2027 എച്-1ബി ഫയലിംഗിനും ഫോം 1-129 പുതിയ എഡിഷൻ (02/27/26) മാത്രമേ സ്വീകരിക്കൂ എന്ന് യുഎസ് സി ഐ എസ് വ്യക്തമാക്കി.
സെപ്റ്റംബർ 21നു ശേഷമുള്ള അപേക്ഷകൾക്ക് പ്രസിഡന്റ് ട്രംപ് പുതുതായി ചുമത്തിയ $100,000 ഫീ നൽകണം.
USCIS hits FY2027 H-1B visa cap