
തിരുവനന്തപുരം: വികസന വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെ ഫെയ്‌സ് ബുക്കിലൂടെയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലൂടെയുള്ള സംവാദത്തിന് അദ്ദേഹം തയ്യാറല്ല എന്നു പറഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. ആ സംവാദം നടക്കട്ടെയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തെത്തിയത്. വെല്ലുവിളിച്ച സതീശനോട്, എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. സംവാദമായാലോ എന്ന തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡും പിണറായി വിജയൻ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള ആരോപണത്തില്‍ രാഹുല്‍ഗാന്ധിക്ക് ആളുകള്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. സ്വര്‍ണം കട്ടവരൊക്കെ എങ്ങനെയാണ് സ്വന്തം വീട്ടില്‍ എത്താനിടയായത് എന്ന് ആലോചിച്ചാല്‍ തന്നെ അതിന് മറുപടിയായല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങള്‍ക്ക് അത്തരത്തിലുള്ള തകരാറുകളൊന്നും ഇല്ല. ഇതേപ്പറ്റി ഞാന്‍ കൂടുതലൊന്നും പറയേണ്ടല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.