Image

തൊണ്ടിമുതൽ കേസ്! ശിക്ഷ തടയണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയിൽ

Published on 31 March, 2026
തൊണ്ടിമുതൽ കേസ്! ശിക്ഷ തടയണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയിൽ

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചു. നെടുമങ്ങാട് കോടതി വിധിച്ച മൂന്ന് വർഷം തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം അപ്പീൽ നൽകിയിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി ലഭിക്കാത്തതിനെത്തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആന്റണി രാജുവിന് മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയുണ്ട്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടാൻ ഒരുങ്ങുന്നതിനിടെയാണ് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടത്.

തൊണ്ടിമുതൽ കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജുവിന് നെടുമങ്ങാട് കോടതിയാണ് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചത്. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ആദ്യം തിരുവനന്തപുരം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതി സിംഗിൾ ബെഞ്ചും നിരാകരിക്കുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക