
യുഎസിൽ ശരിയ നിയമം വരുന്നത് തടയാൻ ഏഴു ബില്ലുകൾ കോൺഗ്രസിൽ എത്തുമെന്നു റിപ്പബ്ലിക്കൻ അംഗങ്ങൾ അറിയിച്ചു. ശരിയാ ഫ്രീ അമേരിക്കൻ കോക്കസ് നേതാക്കളായ കെയ്ത്ത് സെൽഫ്, ചിപ്പ് റോയ് എന്നിവരാണ് ഈ നീക്കത്തിനു പിന്നിൽ.
കോക്കസിൽ ഇപ്പോൾ 60 അംഗങ്ങളുണ്ടെന്നു റോയ് പറഞ്ഞു. അവർ പല സംസ്ഥാനങ്ങളിൽ നിന്നായതിനാൽ രാജ്യവ്യാപകമായ പിന്തുണ ഈ നീക്കം നേടിയെന്നു അദ്ദേഹം അവകാശപ്പെട്ടു.
യുഎസ് ഭരണഘടന രാജ്യത്തെ ഏക നിയമസംഹിത ആയിരിക്കണമെന്നു കോക്കസിന്റെ ചർച്ചയിൽ പങ്കെടുത്ത അംഗങ്ങൾ അഭിപ്രായപ്പെട്ടു.
US lawmakers push bills against Sharia law