
അമേരിക്കയിൽ ഗ്യാസോലിൻ വില ചൊവാഴ്ച്ച ശരാശരി $4 ആയി. റഷ്യ യുക്രൈനെ ആക്രമിച്ച ശേഷം 2022 ഓഗസ്റ്റിൽ ഉണ്ടായ വർധന കഴിഞ്ഞാൽ ഇതാദ്യമാണ് ഇത്രയും കുതിപ്പുണ്ടാവുന്നത്.
ഫെബ്രുവരിക്കു ശേഷം ഗ്യാസിന്റെ ശരാശരി വിലയിൽ 35% വർധന ഉണ്ടായി. ഒരു മാസം മുൻപ് $3 ആയിരുന്നു വില.
സംസ്ഥാന നികുതികൾ തമ്മിൽ വ്യത്യാസമുള്ളതു കൊണ്ടു ഓരോ സംസ്ഥാനത്തെയും വിലകളിൽ വ്യത്യാസം ഉണ്ടാവും. ഏറ്റവും ഉയർന്ന വിലയുള്ള കാലിഫോർണിയയിൽ ചൊവാഴ്ച്ച സാധാരണ ഗ്യാസിന് $5.89 എത്തി. ഏറ്റവും കുറവുള്ള ഒക്‌ലഹോമയിൽ ശരാശരി $3.27.
ഡീസലിനു ചൊവാഴ്ച്ച ഗാലന് $5.42 എത്തി. യുദ്ധം ആരംഭിക്കുന്നതിനു മുൻപ് $3.76 ആയിരുന്നു. ചരക്കുനീക്കത്തിനു ചെലവേറുന്ന വർധനയാണിത്.
വിലക്കയറ്റത്തിനു ഗതിവേഗം കൂട്ടുകയും സമ്പദ് വ്യവസ്ഥയ്ക്കു മാന്ദ്യം കൊണ്ടുവരുകയും ചെയ്യുന്ന പോക്കാണിതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
കരുതൽ ശേഖരം തുറക്കുമെന്നു ഭരണകൂടം ഉറപ്പു നൽകിയെങ്കിലും വിലകൾ കൂടുക തന്നെയാണ്.
Gasoline hits $4 a gallon in US