Image

പ്രിയ ജെയിൻ ന്യൂ ജേഴ്‌സി ട്രാൻസ്‌പോർട്ടേഷൻ കമ്മീഷണറായി അധികാരമേറ്റു (പിപിഎം)

Published on 31 March, 2026
പ്രിയ ജെയിൻ ന്യൂ ജേഴ്‌സി ട്രാൻസ്‌പോർട്ടേഷൻ കമ്മീഷണറായി അധികാരമേറ്റു (പിപിഎം)

ന്യൂ ജേഴ്‌സി ട്രാൻസ്‌പോർട്ടേഷൻ കമ്മീഷണറായി ഇന്ത്യൻ അമേരിക്കൻ സിവിൽ എൻജിനിയർ പ്രിയ ജെയിൻ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ മൈക്കി ഷെറിൽ നിയമിച്ച അവരെ സ്റേറ് സെനറ്റ് മാർച്ച് 23നു സ്ഥിരപ്പെടുത്തിയിരുന്നു.

ന്യൂ ജേഴ്‌സി ടേൺപൈക് അതോറിറ്റി, സൗത്ത് ജേഴ്‌സി ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി എന്നിവയുടെ ചുമതലയും ജെയിൻ വഹിക്കും. സിവിൽ എഞ്ചിനിയറിങ്ങിൽ ബിരുദവും ഫിസിക്സിൽ മാസ്‌റ്റേഴ്സും എടുത്ത ജെയിൻ യൂണിവേഴ്സിറ്റി ഓഫ് ബഫലോയിൽ നിന്നു എൻവയൺമെന്റൽ എൻജിനിയറിങ് ബിരുദവും നേടിയിട്ടുണ്ട്.  

Priya Jain sworn in as New Jersey transportation chief

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക