Image

ഹോർമുസ് തുറന്നില്ലെങ്കിലും യുദ്ധം തീർക്കാമെന്നു ട്രംപ്; യുദ്ധം ഏറെ നീട്ടാൻ താത്പര്യമില്ല (പിപിഎം)

Published on 31 March, 2026
ഹോർമുസ് തുറന്നില്ലെങ്കിലും യുദ്ധം തീർക്കാമെന്നു ട്രംപ്; യുദ്ധം ഏറെ നീട്ടാൻ താത്പര്യമില്ല (പിപിഎം)

ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടന്നാലും യുദ്ധം അവസാനിപ്പിക്കാൻ തയാറാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് സഹായികളോടു പറഞ്ഞതായി വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. അതിന്റെ പേരിൽ യുദ്ധത്തിനു ശ്രമിച്ചാൽ അത് താൻ പ്രതീക്ഷിക്കുന്ന നാലോ ആറോ ആഴ്ച്ച കൊണ്ടു തീരില്ലെന്നും ട്രംപ് പറഞ്ഞതായി ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥർ പത്രത്തോടു പറഞ്ഞു. 

ഇറാന്റെ സൈനിക ശക്തി ഇല്ലാതാക്കുക എന്ന ലക്‌ഷ്യം നേടിയാൽ ഹോർമുസ് തുറക്കാൻ നയതന്ത്രം ഉപയോഗിക്കുക എന്നതാണ് അഭികാമ്യമെന്നു ട്രംപ് കരുതുന്നു എന്നാണ് സൂചന.

യൂറോപ്യൻ രാജ്യങ്ങൾ എണ്ണ ആവശ്യമുണ്ടെങ്കിൽ ഹോർമുസ് തുറപ്പിക്കാൻ നോക്കണമെന്ന് ട്രംപ് പറഞ്ഞതിന്റെ അർഥം അതു തന്നെ. ബ്രിട്ടന് വൈകി അല്പം ധൈര്യം സംഭരിക്കാമെങ്കിൽ അതിനു ശ്രമിച്ചു നോക്കാമെന്നു അദ്ദേഹം പറഞ്ഞു.

ഫ്രാൻസ് തീരെ സഹായിച്ചില്ലെന്നും ഇസ്രയേലിലേക്കു ആയുധം കൊണ്ടുപോയത് തടഞ്ഞെന്നും ട്രംപ് പരാതിപ്പെട്ടു.

Trump says willing to end war even if Hormuz remains closed

Join WhatsApp News
Sunil 2026-03-31 13:41:48
Donald Trump messed it up royally. He totally underestimated the resiliency of Iran. He expected support from Allies. With allies like Brittan, France and Germany, who needs enemies ?. Oil price at$100, Bidenflation will come back. Inflation will move up to more than 5% and a possible recession by the end of 2026. It can be a global recession. Putin is jumping with joy. With oil at around $100, Russia going to be very rich. He can finish his job at Ukraine, and can look at Poland. USA will look at NATO differently. Without the USA, the European Marxists will be very ineffective.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക