Image

സൗജന്യ എല്‍.പി.ജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, കേരളത്തിന് എയിംസ്; എന്‍.ഡി.എ പ്രകടനപത്രിക പുറത്തിറക്കി

Published on 31 March, 2026
സൗജന്യ എല്‍.പി.ജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, കേരളത്തിന് എയിംസ്; എന്‍.ഡി.എ പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: വമ്പന്‍ വാഗ്ദാനങ്ങളുമായി എന്‍.ഡി.എ പ്രകടനപത്രിക പുറത്ത്.  വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം രണ്ട് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്ന് ബി.ജെ.പി പ്രകടനപത്രികയില്‍ പറയുന്നു. ഇതിന് പുറമേ മറ്റ് പല വാഗ്ദാനങ്ങളും ബി.ജെ.പി നല്‍കുന്നുണ്ട്.  70 വയസിന് മുകളില്‍ പ്രായമുള്ള ഏറ്റവും ആവശ്യമുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 25,000 രൂപ സഹായം നല്‍കുമെന്ന് ബി.ജെ.പി വ്യക്തമാക്കുന്നു. കേരളത്തില്‍ എയിംസ് കൊണ്ടുവരുമെന്നും ബി.ജെ.പി പ്രഖ്യാപിക്കുന്നു.

കേരളത്തിലെ വിവിധ നഗരങ്ങളെ വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വികസിപ്പിക്കുമെന്നും ബി.ജെ.പി പ്രകടനപത്രികയില്‍ പറയുന്നു.  ഇതുപ്രകാരം തിരുവനന്തപുരത്തെ ഐ.ടി ഹബ്ബായും കൊച്ചിയെ കപ്പല്‍ നിര്‍മാണശാലയായും കോഴിക്കോടിനെ ആരോഗ്യമേഖലക്ക് വേണ്ടിയും തൃശൂരിനെ സാംസ്‌കാരിക തലസ്ഥാനമായും കണ്ണൂരിനെ പ്രതിരോധമേഖലക്ക് വേണ്ടിയും വികസിപ്പിക്കുമെന്ന് ബി.ജെ.പി പ്രകടനപത്രികയില്‍ പറയുന്നുണ്ട്.

തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയില്‍ ശൃംഖല, കോഴിക്കോടും തിരുവനന്തപുരത്തും പുതിയ മെട്രോ സര്‍വീസുകള്‍ ആരംഭിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക