
ഹോർമുസ് കടലിടുക്കിന്റെ ഭാവി മേഖലയിലെ എല്ലാ രാജ്യങ്ങളും ചേർന്നാണ് തീരുമാനിക്കേണ്ടതെന്നു ഖത്തർ. ഇറാൻ അയൽരാജ്യമാണെന്നും അവരുമായി സഹവസിക്കേണ്ടത് ആവശ്യമാണെന്നും വിദേശകാര്യ മന്ത്രി കാര്യാലയം വക്താവ് പറഞ്ഞു.
ഹോർമുസ് ഒരു പ്രാദേശിക വിഷയമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ്. തുടർച്ചയായി മുറുകുന്ന യുദ്ധം ആർക്കും പ്രയോജനപ്പെടില്ലെന്നു വക്താവ് ചൂണ്ടിക്കാട്ടി.
ഊർജ, ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് നിർത്താൻ ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളോടും ഖത്തർ അഭ്യർഥിച്ചു.
ലെബനനിലേക്കുള്ള ഇസ്രയേലിന്റെ കടന്നു കയറ്റം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നു വക്താവ് ചൂണ്ടിക്കാട്ടി. ലെബനന്റെ പരമാധികാരം മാനിക്കണം.
Qatar says need to co-exist with Iran