Image

മിഡിൽ ഈസ്റ്റ് യുദ്ധം കൊണ്ടു ട്രംപ് നിർവീര്യനാവുമെന്നു വൈറ്റ് ഹൗസ് മുൻ ഉപദേഷ്ടാവ് (പിപിഎം)

Published on 31 March, 2026
മിഡിൽ ഈസ്റ്റ് യുദ്ധം കൊണ്ടു ട്രംപ് നിർവീര്യനാവുമെന്നു വൈറ്റ് ഹൗസ് മുൻ ഉപദേഷ്ടാവ് (പിപിഎം)

അനുദിനം മൂർഛിക്കുന്ന ഇറാൻ യുദ്ധം പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ കസേര കൊണ്ടുപോകുമെന്നു പ്രമുഖ നാഷണൽ സെക്യൂരിറ്റി അഡ്വൈസർ റോബർട്ട് പെയ്‌പ് പറയുന്നു.  

ട്രംപ് ചിന്താക്കുഴപ്പത്തിലാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒന്നുകിൽ രാഷ്ട്രീയ നഷ്ടം ഉണ്ടാക്കാവുന്ന നയതന്ത്ര തീരുമാനം ഉണ്ടാവണം. അല്ലെങ്കിൽ ഹോർമുസ് കടലിടുക്ക് ആക്രമിച്ചു തുറക്കാൻ യുദ്ധം രൂക്ഷമാക്കണം. അതിനു വേണ്ടിവരുന്നത് ഏറ്റവും കുറഞ്ഞത് ആറു മാസം വരെ നീളുന്ന ക്ഷയിപ്പിക്കുന്ന യുദ്ധമാണ്. കനത്ത പണച്ചെലവും.

അതുണ്ടായാൽ ട്രംപിനു ഫലത്തിൽ കസേര നഷ്ടപ്പെടുമെന്നു പെയ്‌പ് പറയുന്നു. അദ്ദേഹത്തിന്റെ ഭരണകൂടം മരണക്കിടക്കയിലാവും. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ തന്നെ ട്രംപിന് അടിത്തറ നഷ്ടമാവും.

നവംബർ ഇടക്കാല തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ റിപ്പബ്ലിക്കൻ നേതാക്കൾ ഒന്നൊന്നായി ട്രംപിനെ കൈയ്യൊഴിയുന്ന സാഹചര്യം ഉണ്ടാവുമെന്ന് പെയ്‌പ് പറഞ്ഞു.

കരയുദ്ധം ഉണ്ടായാൽ വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, ഇറാഖ് എന്നിവ പോലെ അനന്തമായി നീളുമെന്ന് പെയ്‌പ് താക്കീതു നൽകി. യുദ്ധം രൂക്ഷമാകും.

കൂടുതൽ സൈന്യത്തെ മിഡിൽ ഈസ്റ്റിലേക്കു അയക്കുന്ന ട്രംപ് കൂടുതൽ രൂക്ഷമായ യുദ്ധത്തിന് ഒരുങ്ങുകയാണെന്നു പെയ്‌പ് കരുതുന്നു. 70% സാധ്യതയാണ് അദ്ദേഹം കാണുന്നത്.

അമേരിക്കൻ സൈനികരുടെ മരണസംഖ്യ ഉയരുമ്പോൾ ട്രംപിനെ അനുകൂലിക്കുന്നവർ ഇടയുമെന്നാണ് പെയ്പ്പിന്റെ അഭിപ്രായം.

ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് പ്രഫസറായ പെയ്‌പ് പറയുന്നത് ഇറാനുമായി ഡീൽ ഉണ്ടായാൽ ട്രംപിനു നിലനിൽക്കാൻ കഴിഞ്ഞേക്കും എന്നാണ്. എന്നാൽ ഇസ്രയേലിനെ അതിനു സമ്മതിപ്പിക്കുക എന്നത് എളുപ്പമല്ല.  

Trump could lose presidency, says White House ex-war advisor

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക