
അമേരിക്കൻ നാഷണൽ ബുക്ക് ക്രിട്ടിക്‌സ് സർക്കിളിന്റെ 2025ലെ അവാർഡ് അരുന്ധതി റോയിക്ക്. ബുക്കർ പ്രൈസ് നേടി ഇംഗ്ലീഷ് സാഹിത്യത്തിൽ അനശ്വരയായ എഴുത്തുകാരിക്ക് ‘Mother Mary Comes to Me’ എന്ന പുസ്തകത്തിനാണ് ഈ അമേരിക്കൻ അവാർഡ്.
മൻഹാട്ടനിലെ ന്യൂ സ്കൂളിൽ നടന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്തു. സ്ക്രൈബ്‌നർ പബ്ലിഷർ-അറ്റ്-ലാർജ് നാൻ ഗ്രെയം അരുന്ധതിക്കു വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി.
"ഞാൻ അറിയുന്ന ഏറ്റവും ധീരയായ വനിതയാണ് അവർ," ഗ്രെയം പറഞ്ഞു. "അവാർഡ് പുസ്തകത്തിനു കൂടുതൽ ആയുസ് നൽകുന്നു. ഈ പുസ്തകത്തിന് അതു സാധ്യമാക്കിയതിൽ നിങ്ങൾക്ക് നന്ദി."
ആര്കിടെക്ച്ചർ വിദ്യാർഥിനി ആയിരുന്ന റോയ് എഴുത്തുകാരിയായ പരിണാമത്തെ കുറിച്ചു ഓട്ടോബയോഗ്രഫി കമ്മിറ്റി ചെയർ ഗ്രെയ്‌സ് തലുസാൻ ഓർമിച്ചു. ആ കഥയാണ് റോയ് ഈ പുസ്തകത്തിൽ പറയുന്നത്. അമ്മയുമായുള്ള ബന്ധത്തെ കുറിച്ചും അവർ വളരെ വികാരപരമായി പറയുന്നു.
ജെറാൾഡിൻ ബ്രൂക്കിന്റെ ‘Memorial Days,’ ബേത്ത് മെയ്‌സിയുടേ ‘Paper Girl,’ ഹനീഫ് ഖുറേഷിയുടെ ‘Shattered’ തുടങ്ങിയ പുസ്തകങ്ങളാണ് അവാർഡിന് അവസാന റൗണ്ടിൽ എത്തിയത്.
Arundhathi Roy wins US critics award