Image

യുദ്ധച്ചെലവിന്റെ പങ്കു നൽകാൻ ട്രംപ് അറബ് രാജ്യങ്ങളോട് ആവശ്യപ്പെടുമെന്നു വൈറ്റ് ഹൗസ് (പിപിഎം)

Published on 31 March, 2026
  യുദ്ധച്ചെലവിന്റെ പങ്കു നൽകാൻ ട്രംപ് അറബ് രാജ്യങ്ങളോട് ആവശ്യപ്പെടുമെന്നു വൈറ്റ് ഹൗസ് (പിപിഎം)

ഇറാനെതിരായ യുദ്ധത്തിന്റെ ചെലവ് വഹിക്കാൻ അറബ് രാജ്യങ്ങളോടു പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടേക്കും എന്നു സൂചന. അങ്ങിനെ ഒരാവശ്യം ഉന്നയിക്കാൻ ട്രംപിനു 'താത്പര്യം' ഉണ്ടെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് മാധ്യമങ്ങളോടു പറഞ്ഞു.

"ഞാൻ അദ്ദേഹത്തിനു മുൻപ് അതു പറയില്ല. പക്ഷെ അദ്ദേഹത്തിന് അങ്ങിനെയൊരു ആശയമുണ്ടെന്നു എനിക്ക് ഉറപ്പായും അറിയാം. നിങ്ങളോട് അദ്ദേഹം അതു നേരിട്ടു പറയും."

യുദ്ധത്തിന്റെ ആദ്യ ആറു ദിവസത്തിൽ $11.3 ബില്യൺ ചെലവ് വന്നുവെന്നു പെന്റഗൺ കോൺഗ്രസിനോടു പറഞ്ഞിരുന്നു. കേടുപാടുകൾ തീർക്കാനും മറ്റുമുള്ള ചെലവുകൾ അതിനു പുറമെയാണ്.

വൈറ്റ് ഹൗസ് ഇപ്പോൾ ചോദിക്കുന്നത് $200 ബില്യൺ ആണ്.

ഊർജവിലകൾ വർധിച്ചത് ഇറാൻ യുദ്ധത്തിന്റെ നേട്ടങ്ങൾ നോക്കുമ്പോൾ നിസാരമാണെന്നു ലെവിറ്റ് ആവർത്തിച്ചു. "ഇത് താത്കാലികമായ വില വർധനയാണ്. ഇറാൻ നമ്മുടെ രാജ്യത്തിനും സൈനികർക്കും മേഖലയിലെ സഖ്യരാജ്യങ്ങൾക്കും ഉയർത്തുന്ന ഭീഷണി ഓർക്കുക."

ഗൾഫ് യുദ്ധകാലത്തു ഇറാഖിനെതിരെ യുഎസ് ഒരു ഡസൻ രാജ്യങ്ങൾ ഉൾപ്പെട്ട അന്താരാഷ്ട്ര സഖ്യത്തെയാണ് നയിച്ചത്. ഇപ്പോൾ ഇസ്രയേലുമൊത്തു യുദ്ധത്തിനു പോകുമ്പോൾ മറ്റാരും കൂട്ടുണ്ടായിരുന്നില്ല.

ഇന്ധന വില നിയന്ത്രിക്കാൻ ക്ഷാമം ഉണ്ടാവാതിരിക്കാനുള്ള നടപടികൾ എടുക്കുന്നുണ്ടെന്നു ലെവിറ്റ് പറഞ്ഞു. കരുതൽ ശേഖരത്തിൽ നിന്നു 400 ബില്യൺ ബാരൽ എണ്ണ എടുക്കും.

Trump could ask Arab countries to pay for war 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക