Image

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി തന്റെ സ്വപ്നമാണെന്ന് രാഹുൽ ഗാന്ധി

Published on 30 March, 2026
കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി തന്റെ സ്വപ്നമാണെന്ന് രാഹുൽ ഗാന്ധി

കോട്ടയം: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്നമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോട്ടയത്തെ യു ഡി എഫ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയപ്പോളായിരുന്നു രാഹുൽ സ്വപ്നം പങ്കുവച്ചത്. വനിതാ മുഖ്യമന്ത്രി കേരളത്തിൽ ചുമതലയേൽക്കുന്നത് താൻ സ്വപ്നം കാണാറുണ്ടെന്നും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ വ്യക്തമാക്കി. വനിത മുഖ്യമന്ത്രിയാകുന്ന കാര്യം പറഞ്ഞപ്പോൾ പുരുഷ പ്രവർത്തകർ കാര്യമായി കയ്യടിച്ചില്ലെന്നും സ്ത്രീകൾ ആവേശത്തോടെ സ്വീകരിച്ചെന്നും പ്രസംഗത്തിനിടെ രാഹുൽ ചൂണ്ടിക്കാട്ടി. വനിതാ ശാക്തീകരണമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.

'കേരളത്തിന്റെ അടിത്തറ സ്ത്രീകളാണ്. വനിതകൾക്ക് ദീർഘകാല അടിസ്ഥാനത്തിൽ ചിന്തിക്കാൻ കഴിയും. സ്ത്രീകളാണ് കേരളത്തിന്റെ ഭാവി', രാഹുൽ ഗാന്ധി തുടർ‌ന്നു പറഞ്ഞു.

വനിതാ മുഖ്യമന്ത്രി വേണമെന്ന രാഹുലിന്റെ പരാമർശം സിപിഎം പ്രവർത്തകരിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. 

എന്നാല്‍, കഴിഞ്ഞ ദിവസം പാലക്കാട്, സ്ത്രീ സുരക്ഷയെ ഓർമിപ്പിച്ച് കോൺഗ്രസിനെ കുത്തിനോവിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മറുപടിയാണെന്ന് കരുതുന്നവരുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക