Image

പാക്കിസ്ഥാനുമായി ഒരു ഏർപ്പാടുമില്ലെന്നു ഇറാൻ, യുഎസ് ഉന്നയിച്ച ആവശ്യങ്ങൾ തീർത്തും അസ്വീകാര്യം (പിപിഎം)

Published on 30 March, 2026
പാക്കിസ്ഥാനുമായി ഒരു ഏർപ്പാടുമില്ലെന്നു ഇറാൻ, യുഎസ് ഉന്നയിച്ച ആവശ്യങ്ങൾ തീർത്തും അസ്വീകാര്യം (പിപിഎം)

പാക്കിസ്ഥാൻ ഉൾപ്പെട്ട ഒരു ചർച്ചയിലും തങ്ങൾ പങ്കെടുക്കുന്നില്ലെന്നു ഇറാൻ തിങ്കളാഴ്ച്ച വ്യക്തമാക്കി. ഇസ്ലാമാബാദിൽ ചർച്ച നടത്താൻ ഒരുക്കമാണെന്നു പാക്കിസ്ഥാൻ പ്രഖ്യാപിച്ചതിനോടു പ്രതികരിക്കയായിരുന്നു ടെഹ്‌റാൻ.

യുഎസുമായി യാതൊരു ചർച്ചയും നേരിട്ടു നടത്തിയിട്ടില്ലെന്നു മുംബൈയിൽ ഇറാന്റെ കോൺസൽ ജനറൽ അറിയിച്ചു. അസ്വീകാര്യമായ ചില ആവശ്യങ്ങൾ യുഎസ് ചില മധ്യസ്ഥന്മാർ വഴി കൈമാറിയെന്നു മാത്രം.

പാക്കിസ്ഥാന്റെ ചർച്ചകളിലൊന്നും ഇറാൻ പങ്കെടുക്കാറില്ലെന്നും വക്താവ് വ്യക്തമാക്കി. "യുദ്ധം അവസാനിപ്പിക്കുക എന്ന ആവശ്യം മേഖലയിൽ ഉയരുന്നത് സന്തോഷകരം, പക്ഷെ അതു തുടങ്ങി വച്ചതു ഞങ്ങളല്ല.

യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധർ ഞായറാഴ്ച്ച സൗദി, ഈജിപ്ത്, തുർക്കി വിദേശകാര്യ മന്ത്രിമാരുമായി ഇസ്ലാമാബാദിൽ ചർച്ച ചെയ്തിരുന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് ഇറാൻ നേതാക്കളുമായി പലകുറി സംസാരിച്ചെന്നു ധർ പറഞ്ഞിരുന്നു. പ്രസിഡന്റ് പെസെഷ്‌കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി എന്നിവരുടെ പേര് അദ്ദേഹം എടുത്തു പറഞ്ഞു.

മുജ്‌തബ വീണ്ടും സന്ദേശം നൽകി

ഇറാന്റെ പുതിയ പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായി ഞായറാഴ്ച്ച ജനങ്ങൾക്കു പുതിയൊരു സന്ദേശം നൽകി. യുദ്ധത്തിൽ ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

പിതാവ് ആയത്തൊള്ള അലി ഖമേനായി വധിക്കപ്പെട്ട ആക്രമണത്തിൽ പരുക്കേറ്റ മുജ്‌തബയെ പരമാധികാരിയായി ഇറാന്റെ പുരോഹിത നേതൃത്വം നിയോഗിച്ചെങ്കിലും അദ്ദേഹം പരസ്യമായി രംഗത്ത് വന്നിട്ടില്ല. പരുക്കുകൾക്കു ചികിത്സ നൽകി വരികയാണെന്നു അനൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞിരുന്നു.

Iran rejects Pak role in mediation 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക