Image

ബെവ്‌കോയിൽ ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു: ഇനി പണം നേരിട്ട് നൽകാം

Published on 30 March, 2026
ബെവ്‌കോയിൽ ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു: ഇനി പണം നേരിട്ട് നൽകാം

സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ മദ്യം വാങ്ങാൻ ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് അധികൃതർ റദ്ദാക്കി. ഇതോടെ പഴയതുപോലെ നേരിട്ട് പണം നൽകി ഉപഭോക്താക്കൾക്ക് മദ്യം വാങ്ങാൻ സാധിക്കും. പൂർണ്ണമായും ഡിജിറ്റൽ ഇടപാടുകൾ മാത്രമാക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബെവ്‌കോ മാനേജ്‌മെന്റ് ഈ തീരുമാനമെടുത്തത്

സെൽഫ് ഹെൽപ്പ് പ്രീമിയം കൗണ്ടറുകളിൽ മാർച്ച് 15 മുതൽ യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി മാത്രമേ വിൽപന നടത്താവൂ എന്ന് എംഡി ഹർഷിത അട്ടലൂരി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഈ പരിഷ്‌കാരം നടപ്പിലായതോടെ ജീവനക്കാരും ഉപഭോക്താക്കളും വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തി. ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുമ്പോഴുണ്ടാകുന്ന സാങ്കേതിക തകരാറുകളും തിരക്കും വിൽപനയെ ബാധിക്കുന്നു എന്നതായിരുന്നു പ്രധാന പരാതി.

സൗകര്യാർത്ഥം ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ കൗണ്ടറുകളിൽ ബോർഡുകൾ സ്ഥാപിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കാൻ ശ്രമിച്ചെങ്കിലും പ്രായോഗിക തലത്തിൽ ഇത് പരാജയപ്പെടുകയായിരുന്നു. ഇതിനെത്തുടർന്നാണ് മുൻ ഉത്തരവ് പരിഷ്കരിക്കാനും പണം നേരിട്ട് സ്വീകരിക്കുന്നത് തുടരാനും ബെവ്‌കോ തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക