Image

ട്രംപിനു സ്വർഗം ഉറപ്പാണെന്നു ഫ്രാങ്ക്‌ളിൻ ഗ്രെയാം (പിപിഎം)

Published on 30 March, 2026
ട്രംപിനു സ്വർഗം ഉറപ്പാണെന്നു ഫ്രാങ്ക്‌ളിൻ ഗ്രെയാം (പിപിഎം)

പ്രസിഡന്റ് ട്രംപ് മരിച്ചു കഴിഞ്ഞാൽ സ്വർഗത്തിൽ പോകും. അദ്ദേഹത്തിന്റെ ആത്മാവ് അനശ്വരമാവും. അന്തരിച്ച ഐതിഹാസിക ഇവാഞ്ചലിസ്റ്റ് ബില്ലി ഗ്രെയാമിന്റെ പുത്രൻ ഫ്രാങ്ക്‌ളിൻ ഗ്രെയാം പ്രസിഡന്റിന് അയച്ച കത്തിലാണ് ഈ ഉറപ്പു നൽകുന്നത്.

ആ സ്വകാര്യ കത്തു ട്രംപ് പുറത്തു വിട്ടു.

സ്വർഗത്തിൽ പോകാനും അനശ്വരനാവാനും ട്രംപ് പാലിക്കേണ്ട വ്യവസ്ഥ ഒന്നു മാത്രം: യേശു ക്രിസ്തുവിനെ ദൈവമായി സ്വീകരിക്കുക.

സ്വർഗത്തിൽ പോകാൻ കഴിയുമോ എന്നു ട്രംപ് ഗ്രെയാമിനോട് കഴിഞ്ഞ വർഷം ചോദിച്ചിരുന്നു. തമാശയായി ചോദിച്ചതാണെങ്കിലും ഗ്രെയാം 2025 ഒക്ടോബറിൽ ട്രംപിനു മറുപടി എഴുതി: "താങ്കൾ അറിയേണ്ട പ്രധാന കാര്യം താങ്കളുടെ ആത്മാവ് സുരക്ഷിതമാണെന്നും താങ്കൾ ദൈവത്തിന്റെ സന്നിധിയിൽ അനശ്വരനാവും എന്നതുമാണ്. നരകത്തിൽ നിന്നു രക്ഷിക്കാൻ കഴിയുന്ന ഒരേയൊരാൾ യേശു ക്രിസ്തുവാണ്.

"യേശു ക്രിസ്തു ചൊരിഞ്ഞ രക്തം മാത്രമാണ് നമുക്ക് സ്വർഗം ഉറപ്പാക്കുന്നത്. യേശു ഭൂമിയിലേക്കു വന്നു, നമ്മുടെ പാപങ്ങൾക്കു വേണ്ടി കുരിശിൽ മരിച്ചു, ദൈവം മൂന്നാം ദിവസം അദ്ദേഹത്തെ ഉയിർത്തെഴുന്നേല്പിച്ചു. താങ്കൾ യേശുവിൽ വിശ്വാസം അർപ്പിക്കയും ഹൃദയത്തിലേക്ക് അദ്ദേഹത്തെ സ്വീകരിക്കയും ചെയ്താൽ താങ്കൾക്കു സ്വർഗത്തിൽ പോകാൻ കഴിയുമെന്നു ഞാൻ ഉറപ്പു തരുന്നു."

ആ സമയത്തു ട്രംപ് മുൻകൈയെടുത്തു ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ഉണ്ടാവുമെന്നും ഗ്രെയാം പറഞ്ഞിരുന്നു. ഇസ്രയേലി ബന്ദികളുടെ മോചനം ഉണ്ടാവുമെന്നും. അതെല്ലാം അവിശ്വസനീയമായ നേട്ടങ്ങളാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതാനും ദിവസം  മുൻപ് എയർ ഫോഴ്‌സ് വണ്ണിൽ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് താൻ മരിച്ചാൽ എന്താണ് സംഭവിക്കുക എന്നറിയില്ലെന്നു പറഞ്ഞിരുന്നു. "എനിക്കു സ്വർഗം ഉറപ്പാക്കുന്ന എന്തെങ്കിലും ഉണ്ടോ എന്ന് എനിക്കൊരു ആകാംക്ഷയുണ്ട്. വാസ്തവത്തിൽ എനിക്കറിയില്ല."

Graham assures Trump he will go to heaven

 

 

 

Join WhatsApp News
mariyamma. TX 2026-03-30 02:57:47
അപ്പോൾ കൊടുംകാറ്റ് ഡാനിയേൽ കൂടെ കാണുമല്ലോ! ഗ്രഹാമിൻറ്റെ അ .....ൻറ്റെ വകയാണോ സ്വർഗം ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക