
ബംഗാളി സിനിമാ നടന്‍ രാഹുല്‍ അരുണോധയ് ബാനര്‍ജി കടലില്‍ വീണു മരിച്ചു. 42 വയസ്സായിരുന്നു. ഒഡീഷയിലെ താല്‍സരിയില്‍ ബോട്ടിങ്ങിനിടെയാണ് അപകടം. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ രാഹുലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.ഷൂട്ടിങ്ങിന്റെ ഭാഗമായാണ് അദ്ദേഹം ഇവിടെയെത്തിയത്.
1983 ഒക്ടോബര്‍ 16ന് കൊല്‍ക്കത്തയിലാണ് രാഹുലിന്റെ ജനനം. 2008ല്‍ പുറത്തിറങ്ങിയ ചിരോദിനി തുമി ജേ അമറിലൂടെയാണ് രാഹുല്‍ ശ്രദ്ധേയനായത്. പിന്നീട് നിരവധി സിനിമകളിലും ടെലിവിഷന്‍ ഷോകളിലും വെബ്‌സീരിസുകളിലും രാഹുല്‍ വേഷമിടുകയുണ്ടായി. ചിരോധിനി തുമി ജേ അമറിലെ സഹതാരം പ്രിയങ്ക സര്‍ക്കാര്‍ ആണ് രാഹുലിന്റെ ഭാര്യ. 2017ല്‍ ഇരുവരും വിവാഹമോചിതരായെങ്കിലും 2023ല്‍ വീണ്ടും ഒന്നിച്ചു. ഷോഹോജ് ഏക മകനാണ്.