
മുണ്ടക്കൈ: മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിനായി കോൺഗ്രസ് വാങ്ങിയ കുന്നംപാറ്റയിലെ ഭൂമിയിൽ കുടിൽകെട്ടി ഡിവൈഎഫ്ഐ പ്രതിഷേധം. വീടുകൾ നിർമിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ദുരിത ബാധിതരെ കോൺഗ്രസ് പറഞ്ഞ് പറ്റിക്കുക്കുകയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
കോൺഗ്രസ് എല്ലാക്കാലത്തും ഇങ്ങനെ തന്നെയാണ്. ഉടായിപ്പാണ്. എല്ലാക്കാലത്തും പണം പിരിച്ച് മുങ്ങുകയെന്നതാണ് അവരുടെ ഹോബി. അങ്ങനെയുള്ളവര്‍ ദുരന്തത്തെ പോലും ഒരു സുവര്‍ണാവസരമായി കണ്ട് പണം പരിച്ച് മുക്കി എന്നത് ജനത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ് പറഞ്ഞു.
ഞങ്ങൾ കഷ്ടപ്പെട്ട് പണം പിരിച്ച് 20 കോടിയുടെ ടൗൺഷിപ്പ് പദ്ധതി കൈമാറിയവരാണ്. ഞങ്ങൾക്ക് കോൺഗ്രസിനെ വിമർശിക്കാനുള്ള അവകാശമുണ്ടെന്നും ഡിവൈഎഫ്ഐ പറഞ്ഞു.