Image

ഇറാനിൽ കരയുദ്ധത്തിനു പെന്റഗൺ ഒരുക്കം തുടങ്ങിയെന്നു യുഎസ് മാധ്യമ റിപ്പോർട്ട് (പിപിഎം)

Published on 29 March, 2026
ഇറാനിൽ കരയുദ്ധത്തിനു പെന്റഗൺ ഒരുക്കം തുടങ്ങിയെന്നു യുഎസ് മാധ്യമ റിപ്പോർട്ട് (പിപിഎം)

ഇറാനിൽ പ്രവേശിച്ചു ആഴ്ചകളോളം നീളുന്ന കരയുദ്ധം നടത്താൻ പെന്റഗൺ തയാറെടുക്കുന്നുവെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിയറ്റ്നാമിന്റെയും ഇറാഖിന്റെയും അഫ്ഘാനിസ്താന്റെയും പാഠങ്ങൾ മറന്നു ഇറാനിൽ കരയുദ്ധത്തിനു പോകാൻ പ്രസിഡന്റ് ട്രംപ് തയ്യാറായാൽ അതിനു ആയിരക്കണക്കിനു സൈനികരെയും മറീനുകളെയും സജ്ജമാക്കി നിർത്തുക എന്നതാണ് പെന്റഗൺ ചെയ്യുന്നത്.

'വാഷിംഗ്‌ടൺ പോസ്റ്റ്' റിപ്പോർട്ട് അനുസരിച്ചു അതൊരു സമ്പൂർണ ആക്രമണം ആവില്ല. സ്പെഷ്യൽ ഓപ് ഫോഴ്സസ്, ഇൻഫന്ററി എന്നിവ ഉൾപ്പെട്ട മിന്നൽ ആക്രമണങ്ങൾ ആയിരിക്കും. ഇറാന്റെ ആണവ പദ്ധതിയുടെ വേരറുക്കാൻ കരയുദ്ധം കൂടിയേ തീരൂ എന്നാണ് വാദം.

യുദ്ധം അവസാനിപ്പിക്കുമെന്നും അതല്ല രൂക്ഷമാക്കുമെന്നും ട്രംപ് മാറി മാറി പറയുന്നുണ്ട്. യഥാർഥ ഉദ്ദേശം എന്താണെന്നു വ്യക്തമല്ല.

കരയുദ്ധം ഹൃസ്വ കാലത്തേക്ക് ഒതുക്കാൻ ബുദ്ധിമുട്ടാണ് എന്നിരിക്കെ ട്രംപിനു മടിയുണ്ട് എന്നതു വ്യക്തമാണ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ തുടങ്ങിയവർ അതിനെ അനുകൂലിക്കുന്നുമില്ല.

കേടുപാടുകൾ തീർക്കാൻ യുഎസ്എസ് ജറാൾഡ് ഫോർഡ് വിമാനവാഹിനി കപ്പൽ കൊണ്ടുപോയതിനു പകരം യുഎസ്എസ് ജോർജ് ഡബ്ലിയു ബുഷ് വരുന്നുണ്ട്. ട്രിപ്പോളി വിമാനവാഹിനി എത്തിയിട്ടുണ്ട്.

Pentagon readies ground operation in Iran: US media

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക